മകൾക്ക് നൽകിയത് അമ്മയുടെ പേര്, അച്ഛാ എന്നാണ് അവൾ ആദ്യമായി വിളിച്ചത്- ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വർഷമാണ് നടൻ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഏറെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ ആകെ തകർന്നിരിക്കുന്ന സമയത്താണ് മകൾ ജീവിതത്തിലേക്ക് വരുന്നത്. അവൾ അടുത്തുള്ളപ്പോൾ എൻ്റെ അമ്മ കൂടെയുള്ളതുപോലെയാണ് എനിക്ക്. ഗർഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആൺകുട്ടിയാകും എന്നായിരുന്നു. പക്ഷേ ഇത് പെണകുട്ടിയായിരിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നെന്ന് ദീപൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് സർപ്രൈസ് ​ഗിഫ്റ്റ് ഒരുക്കിയിരിക്കുകയാണ്. കുഞ്ഞുരാജകുമാരിയുടെ ഒന്നാം പിറന്നാൾ വിപുലമായി ആഘോഷിക്കേണ്ടതായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധി ഘട്ടത്തിൽ ആഘോഷം ചുരുക്കേണ്ടി വന്നിരിക്കുകയാണ്. ആഘോഷമില്ലെങ്കിലും മകൾക്കായി പ്രിയപ്പെട്ടവരുടെ ആശംസയുള്ള വീഡിയോയുമായാണ് ദീപൻ എത്തിയത്. സീരിയൽ രംഗത്തെ നിരവധി താരങ്ങളാണ് വീഡിയോയിലൂടെ മേധക്കുട്ടിക്ക് ആശംസ അറിയിച്ചിട്ടുള്ളത്. മുതിർന്നതിന് ശേഷം ആദ്യ പിറന്നാളിന് ലഭിച്ച അമൂല്യ സമ്മാനത്തെക്കുറിച്ച് മകൾക്ക് മനസ്സിലാവുമെന്നും താരം കുറിച്ചിട്ടുണ്ട്.

മകൾ ആദ്യം വിളിക്കുന്നത് തന്റെ പേരായിരിക്കുമെന്ന് ഭാര്യയോട് പറയാറുണ്ടായിരുന്നു. അങ്ങനെ തന്നെയായിരുന്നു സംഭവിച്ചതും. ആ വിളി കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഭാര്യയെക്കാൾ മുൻപേ മകളെ ആദ്യം കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും ദീപൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഭാര്യയുടെ പ്രസവാനന്തര ശ്രുശ്രൂഷയും താൻ തന്നെയാണ് ചെയ്തത്. അമ്മയില്ലല്ലോ,സഹോദരിമാരുമില്ല. ആദ്യ ആറുമാസത്തേക്ക് അമ്മയെയും മകളെയും കുളിപ്പിച്ചത് താൻ തന്നെയാണ്. അവൾക്ക് വേണ്ടി പച്ചക്കായ വാങ്ങി കുറുക്കുണ്ടാക്കി നൽകിയതടക്കം. എല്ലാം താനാണ് ചെയ്തത്