തന്നെ ആരും ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല, അത് തനിക്ക് ഭയങ്കര ഇഷ്ടമാണ്, ഭാര്യയെ കുറിച്ച് ദീപന്‍ പറയുന്നത്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. ഇടയ്ക്ക് ഇടവേള എടുത്ത് വീണ്ടും തിരികെ എത്തിയപ്പോഴും താരത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ദീപന്റെ ഭാര്യ മായയും പ്രേക്ഷകര്‍ക്ക് സുപരിചതയാണ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദീപന്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. 2018ലായിരുന്നു ഇവരുടെ വിവാഹം. എട്ട് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത് ദീപന്റെയും കുടുംബത്തിന്റെയും ഒരു അഭിമുഖമാണ്. തന്നെ ഇതുപോലെ ആരും സ്‌നേഹിച്ചിട്ടില്ല എന്നാണ് ഭാര്യ മായയെ കുറിച്ച് ദീപന്‍ പറയുന്നത്. കൂടാതെ ഇഷ്ടപ്പെടാത്ത കാര്യത്തെ കുറിച്ചും ഒരു വര്‍ഷത്തെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ദീപന്റെ വാക്കുകള്‍ ഇങ്ങനെ… ”തന്നെ ഇതുപോലെ ആരും സ്‌നേഹിച്ചിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും തന്നെ അതിനപ്പുറം സ്‌നേഹിച്ച് കൊണ്ടിരിക്കും. അത് തനിക്ക് ഭയങ്കര ഇഷ്ടമാണ്. ആസ്വദിക്കുന്നുണ്ട്. തന്റെ ഉത്തരവാദിത്വം മായയ്ക്ക് ഇഷ്ടമാണ്. തന്നെ സുഹൃത്തുക്കള്‍ വിളിക്കുന്നത് പെര്‍ഫക്ഷനിസ്റ്റ് എന്നാണ്. വസ്ത്രത്തിന്റ കാര്യത്തിലും വീട് തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിലായാലും തനിക്ക് ഇത് ഉണ്ട്. എന്നാല്‍ കുടുംബജീവിതത്തില്‍ ഇത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നോട് ഒരാള്‍ പറഞ്ഞിരുന്നു. അതുപോലെ ചെറിയ പ്രശ്‌നങ്ങളുണ്ട്.-ദീപന്‍ പറഞ്ഞു.

നടന്‍ ആകണമെന്നാണ് ദീപന്റെ ഏറ്റവും വലിയ സ്വപ്നമെന്നും മായ പറയുന്നു. ദീപന്റെ സ്വപ്നത്തെ കുറച്ചുളള ചോദ്യത്തിനായിരുന്നു മായയുടെ മറുപടി . ഇന്‍ന്റീരിയര്‍ ഡിസൈനര്‍ ആകുക എന്നാണ് മായയുടെ ഏറ്റവും വലിയ അഗ്രഹമെന്നും ദീപന്‍ പറയുന്നു. ബ്രേക്കപ്പിന് ശേഷ വീണ്ടും ഒന്നായതിനെ കുറിച്ചും ഇരുവരും പറഞ്ഞു.

”ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഈ എട്ട് വര്‍ഷത്തില്‍ അഞ്ച് വര്‍ഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ ബ്രേക്കപ്പ് ആയ സമയത്തും ഈ സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്തും പിറന്നാളിനും മറ്റും തങ്ങള്‍ ഒന്നിച്ച് കാണുകയും മറ്റും ചെയ്യുമായിരുന്നു. ബ്രേക്കപ്പ് ആകുന്നതിന് മുന്‍പ് കല്യാണം കഴിക്കാമെന്നൊന്നും വാഗ്ദാനം കൊടുത്തിരുന്നില്ല. പ്രേമമാണെന്നും അന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദീപന്‍ പറയുന്നു. എന്നാല്‍ മായയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ എന്റെ സങ്കല്‍പ്പത്തില്‍ മറ്റൊരു കുട്ടിയായിരുന്നു. ഈ ഒരു വര്‍ഷത്തിന് ശേഷം എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു കുട്ടിയെ കണ്ടു പിടിച്ചിരുന്നു. എന്നാല്‍ അത് തന്നെ തേയ്ച്ചിട്ട് പോയെന്നും ദീപന്‍ പറയുന്നു.