രണ്ടാമതും അച്ഛനായി സന്തോഷം പങ്കിട്ട് ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്.

ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ദീപൻ. ആൺ കുഞ്ഞിന് ഭാര്യ മായ ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ദീപൻ തന്നെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ഫോട്ടോ ആണ് ദീപൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ദീപനും ഭാര്യയ്ക്കും ആശസകൾ നേർന്നുകൊണ്ട് ആര്യയും വീണയും എല്ലാം ഇൻസ്റ്റഗ്രാമിൽ എത്തി.

2018 ൽ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെയാണ് ദീപൻ ബിഗ്ഗ് ബോസിൽ എത്തിയത്. ബാങ്കർ കൂടെയായ മായയെ കുറിച്ച് തന്നെയാണ് ഷോയിൽ ദീപൻ മുരളി അധികവും സംസാരിച്ചിരുന്നത്. 2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു.