മകന്റെ പേര് വെളിപ്പെടുത്തി ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ദീപന് ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോളിതാ കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് ദീപൻ,

എല്ലാവരും കുഞ്ഞിന്റെ പേരെന്താണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ്. ദൈവിക് ദീപൻ എന്നാണ് അവന് പേരിട്ടിരിക്കുന്നത്. ദൈവത്തിന്റെ കൃപയാൽ, ദൈവികം, ദൈവങ്ങളുമായി ബന്ധപ്പെട്ടത്, കൃപ, അസാധരണ ശക്തിയുള്ളവൻ എന്നിങ്ങനെയാണ് ഈ പേരിന്റെ അർഥം’ എന്നും ദീപൻ പറയുന്നു.

പ്രസവത്തിന് ശേഷം ബെഡിൽ കിടക്കുന്ന ഭാര്യയും കുഞ്ഞിനെ കൈയ്യിലെടുത്ത് നിൽക്കുന്ന ദീപനും മൂത്തമകളുമാണ് ഈ ചിത്രത്തിലുള്ളത്. മകന്റെ ജനനവിവരം പറഞ്ഞപ്പോഴും ദീപൻ ഇതേ ചിത്രം പങ്കുവെച്ചിരുന്നു. അന്ന് മകന്റെ മുഖം മറച്ചാണ് വെച്ചിരുന്നതെങ്കിൽ ഇന്ന് കുഞ്ഞിനെ കൂടി പുറംലോകത്തിന് കാണിച്ചു.

2018 ൽ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെയാണ് ദീപൻ ബിഗ്ഗ് ബോസിൽ എത്തിയത്. ബാങ്കർ കൂടെയായ മായയെ കുറിച്ച് തന്നെയാണ് ഷോയിൽ ദീപൻ മുരളി അധികവും സംസാരിച്ചിരുന്നത്. 2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു.