നീലയിൽ സുന്ദരിയായി ദീപ്തി സതി, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിട്ടാണ് ദീപ്തിയുടെ സിനിമ അരങ്ങേറ്റം. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും മറാത്തിയിലും താരം തിളങ്ങി. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത നടിയുടെ ബിക്കിനി രംഗങ്ങൾ വൈറലായിരുന്നു.മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി ദീപ്തി ബിഗ്‌സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. പൃഥ്വിരാജ്-സുരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഡ്രൈംവിംഗ് ലൈസൻസാണ് മലയാളത്തിൽ ദീപ്തിയുടെ അവസാന ചിത്രം.

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.അതിസുന്ദരമായ ചിത്രങ്ങളെടുത്തത് സത്യൻ രാജനാണ്. നീലയണിഞ്ഞാണ് ദീപ്തി എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ

ആദ്യ മറാത്തി ചിത്രമായ ലക്കിയിൽ ബിക്കിനി ധരിച്ചതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ആ സീൻ അഭിനയിക്കാൻ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നു പിന്നീട് ഡയറക്ടർ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോൾ അംഗീകരിച്ചു. സിനിമയിൽ ആ സീൻ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നുവെന്നും നടി പറഞ്ഞു. നെഗറ്റീവ് കമന്റുകൾക്കൊപ്പം ഒരുപാട് പോസിറ്റീവ് കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. കൂടാതെ, വെറുതെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കിൽ ചെയ്യാൻ തയാറാണെന്നും അതെന്റെ കടമയാണെന്നും ദീപ്തി പറഞ്ഞു.