ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചd അധിർ രഞ്ജൻ ചൗധരി . ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയ രാജിക്കത്തിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചൗധരിയെ പല ഘട്ടങ്ങളിലും കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അധീർ രഞ്ജൻ ചൗധരി രാജി സന്നദ്ധത അറിയിച്ചിരുന്നു.

എന്നാൽ ദേശീയ നേതൃത്വം തുടരാൻ നിർദേശിക്കുകയായിരുന്നു. ബഹറാംപൂരിൽ ടിഎംസി സ്ഥാനാർത്ഥിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് അധീർ രഞ്ജൻ ചൗധരി പരാജയപ്പെട്ടിരുന്നു.