കണ്ടല ബാങ്കിനെതിരെ 68 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും നടപടി വൈകുന്നു, പണം നിക്ഷേപിച്ച സാധാരണക്കാർ പ്രതിസന്ധിയിൽ

കണ്ടല ബാങ്കിനെതിരെ 68 ഓളം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും സർക്കാർ നടപടിയെടുക്കാൻ വൈകുന്നു. ബാങ്ക് തട്ടിപ്പിന്റെ ഞടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ടല ബാങ്കിൽ നക്ഷേപ തട്ടിപ്പാണ് നടന്നിരിക്കുന്നത്. നിക്ഷേപകർക്ക് പണം ലഭിക്കുന്നില്ല. ബാങ്കിനെതിരെ 68 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല. നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്.

സാധാരണക്കാർ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനായി സുരക്ഷിതമായി നിക്ഷേപിച്ചിരുന്ന നൂറിലധികം കോടി രൂപയാണ് കണ്ടല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ഭരണസമിതിയും ചേർന്ന് തട്ടിയെടുത്തത്. ഇതിനെതിരെ പരാതികളും പ്രക്ഷോഭങ്ങളും ഒക്കെ നടക്കുന്നെങ്കിലും ഇപ്പോഴും ഇതിനെതിരെ അന്വേഷണത്തിനോ നടപടിക്കോ സർക്കാർ തയ്യാറാകുന്നില്ല.

കണ്ടല ബാങ്ക് പ്രസിഡണ്ട് മകന്റെയും മരുമകളുടെയും പേരിൽ കോടികളുടെ സമ്പാദ്യം ഉണ്ടാക്കിയതായിട്ടാണ് വിവരം. നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ ബാങ്ക് തയ്യാറാകുന്നില്ല. പലരും വിദ്യാഭ്യാസത്തിനും വീട് നിർമിക്കുവാനും വിവാഹ ആവശ്യത്തിനുമായി നിക്ഷേപിച്ചതായിരുന്നു പണം. പണം കിട്ടാതെ വന്നതോടെ എന്ത് നിയമ നടപടി സ്വീകരിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സാധാരണക്കാരായ ജനങ്ങൾ.

അതേസമയം സ്ഥലം എംഎൽഎ സംഭവത്തിൽ ഇടപെടനോ തട്ടിപ്പിന് ഇരയായവർ ആരെന്ന് പോലുമോ അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും. ഇത് ജനാതിപത്യ രീതിയല്ല എന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണം എന്നും ബിജെപി നേതാവ് തൂങ്ങാൻപാറ ബാലകൃഷ്ണൻ ആവശ്യപെട്ടു. ബിജെപി കണ്ടല ബാങ്കിനേ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് ഇത്തരക്കാരുടെ ആരോപണം. സാധാരണക്കാരുടെ വിഷയത്തിൽ ബിജെപി ഇടപെടുക മാത്രമാണ് ചെയ്തത് .ഇതിനകത്ത് രാഷ്ട്രീയ ലക്ഷ്യം അല്ലെന്നും സാധാരണക്കാരന്റെ നിക്ഷേപത്തുക അവർക്ക് തിരികെ വാങ്ങി കൊടുക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു.