പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ദേവനന്ദയും ജൂഡ് ആന്റണിയും

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍. ടെലിവിഷന്‍ താരം ശശാങ്കന്‍, ചലച്ചിത്ര താരം അനു, സംവിധായകന്‍ ജൂഡ് ആന്റണി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബാലതാരം ദേവനന്ദ എന്നിവരുള്‍പ്പെടെ ആശംസകള്‍ അറിയിച്ചു. ബിജെപിയുടെ ഫെയ്‌സ്ബിക്ക് പേജിലൂടെയാണ് ആശംസകള്‍ താരങ്ങള്‍ പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അപ്പൂപ്പന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍. ഒപ്പം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ദേവനന്ദ പറഞ്ഞു. ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രിക്ക് ഈശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നും ജൂഡ് ആന്റണി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളും ആയുരോഗ്യ സൗഖ്യവും നേരുന്നതായി ശശാങ്കന്‍ പറഞ്ഞു. ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള യാത്രയില്‍ ആരോഗ്യവും ആയുസ്സും ലഭിക്കട്ടെയെന്ന് അഭിലാഷ് പിള്ള ആശംസിച്ചു. ഭാരതത്തിന്റെ നെടും തൂണായ മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി അനു പറഞ്ഞു.