ഒരുപാട് ഒരുപാട് പോസിറ്റീവ് ആയ ആളാണ് ലാൽ സാർ, എല്ലാം പെട്ടന്ന് മറക്കും- ദേവയാനി

മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അപ്പോൾ ടിവി സീരിയലുകളിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി. 2001ൽ സംവിധായകൻ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദേവയാനി. ദേവയാനി മോഹൻലാലിനെക്കുറിച്ച് പറയുന്ന അഭിമുഖമാണ് ശ്രദ്ധ നേടുന്നത്

ലാൽ സാർ ഒരു സാഗരമാണ്. ക്ഷമയുടെയും ഡെഡിക്കേഷന്റെയും ആത്മാര്ഥതയുടെയും നിറകുടം. ഒരു സെറ്റിൽ വന്നാൽ എങ്ങനെയാണ് ഒരു സംവിധായകനെ തൃപ്തിപ്പെടുത്തേണ്ടത് എന്ന് അറിയുന്ന ആള്. അദ്ദേഹത്തിന് അഭിനയത്തോടുള്ള ഡെഡിക്കേഷൻ നമ്മുടെ വാക്കുകളിൽ ഒതുങ്ങുന്നതല്ല.

സംവിധായകനും, സ്ക്രിപ്റ്റിനും ഒക്കെ അതിന്റെതായ പ്രാധാന്യവും ഇഷ്ടവും ആത്മാർത്ഥതയും ഒക്കെ കൊടുത്താണ് അദ്ദേഹം സമീപിക്കുന്നത്. സംവിധായകരുടെ ഇഷ്ടവും സങ്കൽപ്പവും എല്ലാം ക്ഷമയോടെ ഇരുന്ന് കേട്ട് അദ്ദേഹം അത് കഥാപാത്രത്തിലേക്ക് വരുത്തുന്ന രീതിയുണ്ട്. തീർത്തും മാതൃകാപരം. കഴിഞ്ഞതെല്ലാം അദ്ദേഹം മറക്കും ( ഡിലീറ്റ് ദി പാസ്റ്റ്) അതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. എന്ന് പറയുന്നതും ദേവയാനി ചിരിക്കുന്നു. ഞാൻ ശരിക്കും പേടിച്ചു പോയി എന്നാണ് ലാലേട്ടൻ മറുപടി നൽകിയത്.

എല്ലാ ദിവസവും ലാലേട്ടൻ പറയും കഴിഞ്ഞ കാലമൊന്നും മനസ്സിലേക്ക് എടുക്കരുത്. കഴിഞ്ഞു പോയതൊന്നും മനസ്സിൽ സൂക്ഷിക്കരുത്. അങ്ങനെ ചെയ്തു ജീവിതത്തിൽ സമാധാനം നശിപ്പിക്കരുത് എന്നാണ് ഉപദേശിക്കുക. എത്രവേഗം ഡിലീറ്റ് ചെയ്യാമോ അത്രയും വേഗം ഡിലീറ്റ് ചെയ്യുക എന്നാണ് സാർ നമ്മളോട് പറഞ്ഞു തരിക. ഒരുപാട് ഒരുപാട് പോസിറ്റീവ് ആയ ആളാണ് ലാൽ സാർ- ദേവയാനി പറഞ്ഞു.