കോവിഡ് പോസിറ്റീവായി, എല്ലാവരും വീട്ടിൽ സുരക്ഷിതരായിരിക്കൂ- ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്. നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

ഇപ്പോളിതാ താൻ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു എന്ന് പറയുകയാണ് താരം, ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. എത്രയും പെട്ടെന്ന് തന്നെ തിരിച്ചു വരാൻ സാധിക്കും എന്നാണ് താരം പറയുന്നത്. അതേസമയം എല്ലാവരും പ്രാർത്ഥിക്കണം എന്നും താരം പറയുന്നു. എല്ലാവരും സുരക്ഷിതമായി ഇരിക്കാനും താരം ഓർമിപ്പിക്കുന്നു.

എൺപത്തിയാറ് കിലോ ശരീരഭാരം ഉണ്ടായിരുന്ന താരം അടുത്തിടെ മെലിഞ്ഞ് സുന്ദരിയായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഞാൻ വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ച സമയത്ത് എന്റെ ബോഡി വെയിറ്റ് 86 കിലോ ഉണ്ടായിരുന്നു. അവിടെ നിന്ന് കുറച്ച് കുറച്ചായി ആദ്യത്തെ ഒരു ആറ് മാസം വളരെ പതുക്കെയാണ് വെയിറ്റ് കുറഞ്ഞത്. വളരെയധികം സങ്കടമുണ്ടായിരുന്നു. ഡിപ്രഷനിലുമായി. ഡയറ്റ് ചെയ്തും യോഗ ചെയ്തും സ്വിം ചെയ്തും ജിം വർക്കൗട്ടുമൊക്കെ ചെയ്തിരുന്നു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. രണ്ട് കിലോ കുറഞ്ഞാൽ ഏറ്റവുമധികം സന്തോഷമായിരിക്കും. തടി കുറയ്ക്കാൻ താൻ തിരഞ്ഞെടുത്ത മാർഗങ്ങളിൽ ഒന്ന് നീന്തലായിരുന്നു. പിന്നീട് ജിമ്മിലേക്ക് ജോയിൻ ചെയ്തു. പതുക്കെ യോഗയിലേക്കും എത്തി. വീട്ടുകാരുടെ പിന്തുണയും പ്രചോദനവും ലഭിച്ചതോടെ താൻ ഉദ്ദേശിച്ചത് പോലെയുള്ള ലക്ഷ്യത്തിലെത്താൻ സാധിച്ചു