ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്- ധർമ്മജൻ

മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനിയിച്ചു. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവർ മക്കളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ ബാലുശ്ശേരി മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. എന്നാൽ പരാജയപ്പെട്ടിരുന്നു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്ന് ധർമ്മജൻ. സ്വന്തം ചേട്ടനെ പോലയൊണ് അദ്ദേഹം. തന്നെ സിനിമയിലേക്ക് കൊണ്ട് വന്ന വ്യക്തിയാണ്. ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ അത് ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ധർമ്മജൻ പറയുന്നു.

വാക്കുകൾ, ‘എനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണ് ദിലീപേട്ടൻ. എന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ‘ദിലീപിനെ വിട്ടു കേട്ടോടാ’ എന്ന് നാദിർഷ ഇക്ക വിളിച്ചു പറയുമ്പോൾ ഞാൻ വീട്ടിൽ പെയിന്റ് ചെയ്തുകൊണ്ട് നിൽക്കുകയാണ്. ഇങ്ങനെ കേട്ടതും വീട്ടിൽ നിൽക്കുന്ന വേഷത്തിൽ അപ്പോൾ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. ആ സമയത്ത് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരെ അത് ഉപയോഗിച്ചിട്ടുണ്ടാകാം. മൊബൈലിൽ വരുന്ന അധികം മെസ്സേജുകൾ ഒന്നും ഞാൻ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്.’