മീനാക്ഷി മഹാലക്ഷ്മി, കാവ്യാ ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം- ദീലീപ്

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ. ദിലീപിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

മീനാക്ഷി മഹാലക്ഷ്മി, കാവ്യാ ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം, അല്ലെങ്കിൽ ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് ഇത് സമ്മതിക്കുന്നോ, ഇല്ലയോ എന്ന മൈക്കിന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്. ഒബ്ജെക്ഷൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ കയറാൻ പറ്റില്ല. യെസ് എന്ന് പറഞ്ഞാൽ മറ്റു ഹീറോസ് പ്രശ്നം ഉണ്ടാക്കും ചോദ്യം മാറ്റിപിടിക്കാൻ പറ്റുമോ എന്ന് ദിലീപ് ചോദിക്കുമ്പോൾ ദാമ്പത്യപ്രശ്നത്തിനു കുഴപ്പം ആകും എന്നുള്ളതുകൊണ്ട് ചോദ്യം വിടുന്നു എന്ന് അവതാരകൻ പറയുന്നു.

സിനിമയിൽ പിടിച്ചു നില്ക്കാൻ വിനയവും ജനപിന്തുണയും വേണോ എന്ന ചോദ്യത്തിന് അതെ, ഒപ്പം ദൈവാനുഗ്രഹവും വേണം എന്നും ദിലീപ് പറയുന്നു. സിനിമയിൽ ഞാൻ നോ പറഞ്ഞു ഒരുപാട് ആളുകളെ ശത്രുക്കൾ ആക്കിയിട്ടുണ്ട്, യെസ് പറഞ്ഞും ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

കഴിക്കാൻ എളുപ്പം വിവാഹമോ ബോൺ ലെസ്സ് ചില്ലി ചിക്കനോ എന്ന ചോദ്യത്തിന് ബോൺ ലെസ് ചില്ലി ചിക്കൻ ആണ് എന്നുള്ള മറുപടിയാണ് ദിലീപ് നൽകിയത്. ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണെന്നും നടൻ പറയുന്നു. കാർ എങ്ങാനും ഇനി പറഞ്ഞു പോയാൽ തിരിച്ചു വീട്ടിലേക്ക് ചെല്ലാൻ പറ്റത്തില്ല അല്ലെ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇല്ലേ എന്ന മറുപടിയാണ് നടൻ നൽകിയത്. രാവിലെ എണീക്കുമ്പോൾ കണ്ണിൽ ഉടക്കുന്ന കാഴ്ച എന്താണ് എന്ന് ചോദിക്കുമ്പോൾ “ഒന്ന് എഴുന്നേൽക്ക് ചേട്ടാ ചായ കുടിയ്ക്ക്, സമയം ഒൻപതു മണി ആയി എന്ന് പറഞ്ഞു”, കൊണ്ട് കൂടെ ഉള്ള പയ്യനെ ആണ് താൻ ആദ്യം കാണുന്നതെന്നും നടൻ പറഞ്ഞു.