ദിലീപിന്റെ കൈവശമുള്ള തോക്ക് തേടി പൊലീസ്, നടിയെ ആക്രമിച്ച ദൃശ്യങ്ങളും തിരയുന്നു

ദിലീപിന്റെ കൈവശം തോക്ക് ,നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെഭീഷണിപ്പെടുത്തുന്ന സമയത്ത് ദിലീപ് തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന നിർണ്ണായക വിവരം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരംലഭിച്ചതിനെ തുടർന്ന്അന്വേഷണ സംഘം നടത്തിയ തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നിരുന്നു എന്നാണ് റിപ്പോർട്ടികളും .ദിലീപിന്റെ കൈയിൽ ഒരു ആയുധമുണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. എസ് പിയുടെ നേതൃത്വത്തിൽ മൂന്നിടങ്ങളിലും ഒരേസമയം അന്വേഷണ സംഘം എത്തിയത് തോക്ക് കണ്ടെത്താൻ കൂടിയാണെന്നാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പുറത്തു വിടുന്ന വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടിയായിരുന്നു. എന്നാൽ തോക്കുപയോഗിക്കാനുള്ള ലൈസൻസ് ദിലീപിന് ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

രണ്ട് അന്വേഷണ സംഘമാണ് ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയത്.ക്രൈംബ്രാഞ്ചിനും സൈബർ ഉദ്യോഗസ്ഥർക്കും പ്രത്യേകം അനുമതിയാണ് കോടതി നൽകിയിട്ടുള്ളത്. ഡിജിറ്റൽ തെളിവുകൾക്കൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തൊരുങ്ങിയതിനെതിരെയുള്ള തെളിവുകളും ആണ് ശേഖരിച്ചത്.ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു. രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

അതേസമയം, റെയ്ഡിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ 2.20-ന് ദിലീപിന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. അനൂപിന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും റെയ്ഡ് തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.

അതിനിടെ, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ പരിശോധന അല്പം വൈകിയാണ് ആരംഭിച്ചത്. പോലീസ് സംഘം ആദ്യമെത്തിയപ്പോള്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിച്ചശേഷമാണ് പരിശോധന ആരംഭിച്ചത്.