Home social issues ബോഡിഷെയിമിങ്ങിന്റെ മാരക വേര്‍ഷന്‍ അനുഭവിച്ചു തുടങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലെ ഒരു സ്ത്രീയില്‍ നിന്നുമാണ്, ഡിംപിള്‍ ഗിരീഷ്...

ബോഡിഷെയിമിങ്ങിന്റെ മാരക വേര്‍ഷന്‍ അനുഭവിച്ചു തുടങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലെ ഒരു സ്ത്രീയില്‍ നിന്നുമാണ്, ഡിംപിള്‍ ഗിരീഷ് പറയുന്നു

പലര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ള ഒന്നാണ് ബോഡി ഷെയ്മിംഗ്. ശരീര ഭാരം കുറയുകയും കൂടുകയും ചെയ്യുന്നതിന്റെ പേരിലും നിറത്തിന്റെ പേരിലുമൊക്കെ പലര്‍ക്കും ഇത് നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ബോഡി ഷെയ്മിംഗുമായി ബന്ധപ്പെട്ട് ഡിംപിള്‍ ഗിരീഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. വെറും ബോഡി ഷെയിമിങ് എന്നൊക്കെ പറഞ്ഞങ്ങു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതിനപ്പുറം പലതരം അവഹേളനങ്ങള്‍, അപഹാസ്യങ്ങള്‍, കുറ്റപ്പെടുത്തലുകള്‍… സിസ്സേറിയന് ശേഷം ഉടഞ്ഞുപോയ ശരീരത്തിന്റെ പേരില്‍ ഞാന്‍ ഏറ്റവും അവഹേളനം ഏറ്റു വാങ്ങിയതും ഈ സ്ത്രീയില്‍ നിന്നാണ്. മുലപ്പാല്‍ കൊടുക്കാന്‍ ഇല്ലാതെ, കരയുന്ന കുഞ്ഞിനെ മടിയില്‍ വച്ച് കൂടെ കരയുന്ന എന്നെ നോക്കി സൗന്ദര്യം പോവാതിരിക്കാന്‍ കൊച്ചിന് പാല് പോലും കൊടുക്കില്ലെന്ന് പറഞ്ഞതും ഇവരാണ്.- ഡിംപിള്‍ കുറിച്ചു.

ഡിംപിള്‍ ഗിരീഷിന്റെ കുറിപ്പ്, (കോഴിയ്ക്ക് ഇട്ടു കൊടുത്താല്‍ കാക്കയ്ക്ക് പോലും വേണ്ടാത്തൊരെണ്ണത്തിന്റെ പരിഹാസങ്ങള്‍ വിഴുങ്ങി ജീവിക്കേണ്ടി വന്ന വര്‍ഷങ്ങള്‍.) ബോഡിഷെയിമിങ്ങിന്റെ മാരക വേര്‍ഷന്‍ അനുഭവിച്ചു തുടങ്ങിയത് വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതിനു ശേഷം അവിടുത്തെ ഒരു സ്ത്രീയില്‍ നിന്നുമാണ്. പൊക്കം കുറഞ്ഞതിന്റെ പേരില്‍ മുടി കുറഞ്ഞതിന്റെ പേരില്‍ ഭംഗിയില്ലാത്ത സ്‌കിന്നിന്റ പേരില്‍, നീളം കുറഞ്ഞ കൈ കാലുകളുടെ പേരില്‍, കൊക്കുമുണ്ടി പോലെ നീണ്ടു വളഞ്ഞ ചുമലിന്റെ പേരില്‍ വണ്ണക്കൂടുതലിന്റെ പേരില്‍…. അങ്ങനങ്ങനെ… (ഇതൊക്കെ അവരുടെ മാത്രം കണ്ടു പിടിത്തങ്ങള്‍ ആണ് ) എന്റമ്മോ (പലതും പറയാതെ വിഴുങ്ങുന്നു )

വെറും ബോഡി ഷെയിമിങ് എന്നൊക്കെ പറഞ്ഞങ്ങു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതിനപ്പുറം പലതരം അവഹേളനങ്ങള്‍,അപഹാസ്യങ്ങള്‍,കുറ്റപ്പെടുത്തലുകള്‍… സിസ്സേറിയന് ശേഷം ഉടഞ്ഞു പോയ ശരീരത്തിന്റെ പേരില്‍ ഞാന്‍ ഏറ്റവും അവഹേളനം ഏറ്റു വാങ്ങിയതും ഈ സ്ത്രീയില്‍ നിന്നാണ്. മുലപ്പാല്‍ കൊടുക്കാന്‍ ഇല്ലാതെ, കരയുന്ന കുഞ്ഞിനെ മടിയില്‍ വെച്ച് കൂടെ കരയുന്ന എന്നെ നോക്കി സൗന്ദര്യം പോവാതിരിക്കാന്‍ കൊച്ചിന് പാല് പോലും കൊടുക്കില്ലെന്ന് പറഞ്ഞതും ഇവരാണ്… നുത്ത മീശ രോമങ്ങളുള്ളതിന് മീശയുള്ള സ്ത്രീകള്‍ ഭര്‍ത്താവിനെ അനുസരിക്കില്ല എന്ന ലോക തത്വം വരെ കണ്ടു പിടിച്ചതും പോരാഞ്ഞ് ഇടയ്ക്കിടെ അത് എല്ലാവരുടെയും മുന്നില്‍ വെച്ച് വിളിച്ചു പറയുകയും ചെയ്തിരുന്നു അവര്‍….. ആത്മവിശ്വാസം നഷ്ടപ്പെട്ടു തലകുനിച്ചു നില്‍ക്കാന്‍ മാത്രം പ്രഹരശേഷി ആ കുറ്റപ്പെടുത്തലുകള്‍ക്ക് ഉണ്ടായിരുന്നു… അതും കൂടാതെ തൊലി വെളുപ്പിലൊന്നും ഒരു കാര്യവുമില്ലെന്ന് നാഴികയ്ക്ക് നല്‍പ്പത് വട്ടം എന്നെ കാണുമ്പൊഴേല്ലാം ഒരു കാര്യവുമില്ലാതെ പറയുകയും ചെയ്തു…. അങ്ങനെയങ്ങനെ എത്രയെത്ര അപഹാസ്യങ്ങള്‍…. അതൊക്കെ പറഞ്ഞു തുടങ്ങിയാല്‍ പേജുകള്‍ തികയാതെ വരും. അതുകൊണ്ട് നിര്‍ത്തുകയാണ്.

അവരുടെ സാഡിസ്റ്റിക് മുഖം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനം വരുമെനിക്ക്.??. ഒരിക്കല്‍ സെറ്റ് സാരിയുടുത്ത് അമ്പലത്തില്‍ പോവാന്‍ ഒരുങ്ങി വന്നപ്പോള്‍ കവിയൂര്‍ പൊന്നമ്മയെ പോലെയുണ്ടെന്ന് പറഞ്ഞ സുഹൃത്തിനെയും ഇത്തരുണത്തില്‍ സ്മരിക്കുന്നു… ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ മുറിവേല്‍ക്കേണ്ടി വന്നാല്‍ അതത്ര വേഗത്തിലൊന്നും മറക്കാന്‍ ജീവനില്ലാത്ത ദൈവങ്ങള്‍ ഒന്നുമല്ലല്ലോ നമ്മളൊന്നും… മറുത്തൊന്നും പറയാതെ കേട്ട് നിന്നാലും മായിച്ചു കളയാന്‍ ആവില്ല ഒന്നും… അപമാനിക്കുന്നതിലും വലിയ വേദനയൊന്നും ആര്‍ക്കുമെനിക്ക് തരാനും കഴിയില്ല… പലപല കാര്യങ്ങളാല്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആത്മവിശ്വാസങ്ങളിലാണ് പലരും ആത്മരതി കണ്ടെത്തുന്നത്…

നമ്മില്‍ യാതൊരു അധികാരവും ഇല്ലാത്തവരുടെ പോലും ബോഡി ഷെയിമിങ്ങ് കടന്നു കയറ്റങ്ങളോട് പ്രതികരിക്കാനാവാത്ത അവസ്ഥ എത്ര ഭീകരമാണെന്ന് അറിയുമോ? ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ് അവരുടെ സൗന്ദര്യം എന്നതൊക്കെ ഉള്‍ക്കൊള്ളാന്‍ എത്രയോ കാലങ്ങള്‍ വേണ്ടി വന്നു എനിക്ക്… ആത്മവിശ്വാസം വേണ്ടതിലധികം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതിന്റെ അഹങ്കാരം മാത്രമേയുള്ളു ഇപ്പൊ….. ഇമോഷണല്‍ ഫൂള്‍ എന്ന് അടുത്ത് നില്‍ക്കുന്നവര്‍ക്ക് അറിയാമെങ്കിലും ഒടുക്കത്തെ തൊലിക്കട്ടിയെന്ന് അവരുമെന്നെ പറയാറുണ്ട് ? ഒരിക്കല്‍ ഞാനീ വിഷമങ്ങള്‍ ഒരു ബന്ധുവിനോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ ഡയലോഗ് ആണ് മുകളില്‍ പറഞ്ഞത്.. (കോഴിയ്ക്ക് ഇട്ടു കൊടുത്താല്‍ കാക്കയ്ക്ക് പോലും വേണ്ടാത്തത് എന്ന പ്രയോഗം )അതും ഒരു തരത്തില്‍ പരിഹാസമാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമായത് കൊണ്ട് തന്നെ അതെന്നില്‍ ഇപ്പോഴും ചിരി പടര്‍ത്താറുണ്ട്…. ?? ക്ഷമിക്കുക ആ പ്രയോഗത്തിന് ? കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റ് മെമ്മറിയില്‍ വന്നപ്പോള്‍ രസം തോന്നിയത് കൊണ്ട് വീണ്ടും. (ഇതൊന്നും ഇപ്പോഴത്തെ എന്നേയുമായി താരതമ്യം ചെയ്യണ്ട… ഇരുപതുകളിലും അതിന് മുന്നേയും നടന്നത് പറഞ്ഞതാണ് )