തീരുമാനം പാർട്ടിയുടേത്, പാർട്ടി പറയട്ടെ, നോക്കാം: രഞ്ജിത്ത്

നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സംവിധായകൻ രഞ്ജിത്ത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാകും എന്ന തരത്തിലുള്ള പ്രസ്താവനകൾ വന്നിരുന്നു ഇപ്പോൾ അതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകൻ. അനുകൂലമായ ഉത്തരമാണ് രഞ്ജിത്തിന്റെ ഭാ​ഗത്തുനിന്നുമുണ്ടായത്. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. പാർട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു.

വാക്കുകൾ ഇങ്ങനെ,

രാഷ്ട്രീയ പ്രവർത്തനം രണ്ടു തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ല താൻ. എന്നാൽ ഇത്തരത്തിലല്ലാത്തവർക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. 33 വർഷമായി സിനിമയിലുണ്ട്. എന്നാൽ തൽക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും നൽകിയ പിന്തുണയാണ് ധൈര്യം നൽകിയത്.

15 വർഷമായി പ്രദീപ് നടത്തിയ മികച്ച പ്രവർത്തനമാണ് കോഴിക്കോട് നോർത്തിലുള്ളത്. മികച്ച വികസനമാണ് നോർത്ത് മണ്ഡലത്തിലുള്ളത്. നോർത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളും നല്ലതാണെന്നും രഞ്ജിത്ത് പറഞ്ഞു.