പാലാ നഗരസഭയില്‍ കയ്യാങ്കളി; സി.പി.എം- കേരള കോണ്‍ഗ്രസ് (എം) പക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.എം, കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളാണ്‌ തമ്മിലടിച്ചത്. കേരള കോണ്‍ഗ്രസ് (എം)-സി.പി.എം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്.

ഇരുകക്ഷികളും ഭരണത്തിലേറിയത് മുതല്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയഘട്ടത്തില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഒരു സി.പി.എം കൗണ്‍സിലര്‍ ഉന്നയിക്കുകയും, ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്ക് തര്‍ക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.

കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്ബിലും സി.പി.എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്. ഇരു കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.