എം.പി ഫണ്ട് വാങ്ങി തട്ടിപ്പ്, തൊടുപുഴ പ്രസ് ക്ളബിൽ  ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റെയ്ഡ്

തൊടുപുഴ പ്രസ് ക്ലബ് ഭാരവാഹികളെ എടുത്ത് കുടഞ്ഞ് ഇടുക്കി കലക്ടർ ഷീബ ജോർജ്. ഇടുക്കി ജില്ലയിലേ പ്രസ്ക്ളബിലെ എം പി ഫണ്ടിൽ നിന്നും ലൈബ്രറിക്ക് എന്ന പേരിൽ 8 ലക്ഷം രൂപ വാങ്ങി ഭാരവാഹികൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഒടുവിൽ ഫണ്ട് ചിലവഴിച്ചതും തട്ടിപ്പും അന്വേഷിക്കാൻ കലക്ടർ ഷീബ ജോർജ് നേരിട്ട് പ്രസ്ക്ളബിൽ പരിശോധനക്ക് എത്തി. എവിടെയാണ്‌ ഫണ്ട് വാങ്ങിയിട്ട് പണിത ലൈബ്രറി എന്നും പുസ്തകങ്ങൾ എവിടെ എന്നും ചോദിച്ച കലക്ടർക്ക് മുന്നിൽ മാധ്യമ പ്രവർത്തകർ പകച്ചു പോയി.

കേരളത്തിലെ എല്ലാ ജില്ലയിലെ പ്രസ്ക്ളബും സർക്കാർ സഹായത്തോട് ആണ്‌ പ്രവർത്തിക്കുന്നത്. കെട്ടിടം വാടക മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് കേരള സർക്കാർ ഫണ്ടാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. ജനങ്ങൾക്ക് വാർത്ത നല്കാനും മാധ്യമങ്ങളേ നേരിട്ട് ഒരു കുടകീഴിൽ ബന്ധപ്പെടാനും വേണ്ടീയാണ്‌ സർക്കാർ തലത്തിൽ ഈ നടപടി. എന്നാൽ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന ഈ പ്രസ് ക്ളബുകൾ കെ യു ഡബ്ല്യു ജെ എന്ന സംഘടന കൈയ്യടക്കുകയും ആ സംഘടനയിൽ പെട്ടവർക്ക് മാത്രം പ്രവേശനവും ആക്കുകയായിരുന്നു. മാത്രമല്ല നാട്ടുകാരും സാധാരണക്കാരും വാർത്ത നല്കാൻ പത്ര സമ്മേളനം വിളിച്ചാൽ 3000 മുതൽ ഫീസ് അടയ്ക്കണം. വി ഐ പി മാരും മന്ത്രിമാരും സിനിമാ താരങ്ങലും ഒക്കെ ആണേൽ അവർക്ക് ഫ്രീ. ഉന്നതരുടെ പരിപാടികൾ മീറ്റ് ദി പ്രസ് എമ്മ ഓമന പേരിൽ ഫ്രീയായും നാട്ടുകാരിൽ നിന്നും വാർത്താ സമ്മേളനത്തിനു പണവും ഈടാക്കുകയാണ്‌ ചെയ്യാറുള്ളത്.

തൊടുപുഴ പ്രസ് ക്ലബിൻ്റെ എം പി ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനു മിന്നൽ പരിശോധന ആയിരുന്നു ജില്ലാ കൽസ്ക്ടർ നേരിട്ട് എത്തിയത്. ഇത്തരത്തിൽ ജില്ലാ കലക്ടർ ഒരു പ്രസ്ക്ലബ്ബിൽ നേരിട്ട് റെയ്ഡ് നടത്തുന്നത് ഇതാദ്യമാണ്‌.. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ലൈബ്രറി നിർമിക്കാൻ എന്ന പേരിലാണ് തൊടുപുഴ പ്രസ് ക്ലബ് ഭാരവാഹികൾ എംപി ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ സംഘടിപ്പിച്ചത്. എന്നാൽ ഫണ്ടു വിനിയോഗിച്ചത് പ്രസ് ക്ലബ് ഓഫിസും പത്ര സമ്മേളനം നടത്താനുള്ള ഹാളും നിർമിക്കാൻ. പേരിനൊരു കുടുസു റീഡിങ് റൂമും ഒപ്പിച്ചു.

എം പി ഫണ്ടിൽ ലൈബ്രറിക്കുള്ള വകുപ്പിൽ പണം വാങ്ങിയിട്ടു ലൈബ്രറിയില്ലെന്ന് എം പി ലാഡ്സ് മന്ത്രാലയത്തിനു പരാതി ലഭിച്ചു. പ്രസ് ക്ലബിനു റജിസ്ട്രേഷൻ ഇല്ലെന്നും പരാതിയിലുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ്റെ ജില്ലാ ഘടകമായ പ്രസ് ക്ലബ് ഫലത്തിൽ ട്രേഡ് യൂണിയൻ ഘടകമാണ്. ട്രേഡ് യൂണിയനുകൾക്ക് എം പി ഫണ്ടു കൈപ്പറ്റാൻ അർഹതയുമില്ല. ഇതേ കാരണത്താലാണ് എം പി ഫണ്ടു കൊണ്ടു നിർമിച്ച വയനാട് പ്രസ് ക്ലബ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. തൊടുപുഴ പ്രസ് ക്ലബ് ലൈബ്രറിയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള എം പി ലാഡ്സ് മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരമാണ് ഇടുക്കി കലക്ടർ തൊടുപുഴ പ്രസ് ക്ലബിൽ മിന്നൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

പ്രസ് ക്ലബ് റെയ്ഡിനിടയിലും ലൈബ്രറിയാണെന്ന അവകാശവാദമാണ് ക്ലബ് ഭാരവാഹികൾ ഉന്നയിച്ചത് .പുസ്തകങ്ങൾ നാട്ടുകാർ കൊണ്ടു പോയതിനാലാണ് കാണാത്തതെന്ന മുടന്തൻ ന്യായവും പറഞ്ഞു. ഭാരവാഹികളുടെ പൊട്ടൻ കളിയിൽ കലക്ടർക്കു കലി കയറി.ലൈബ്രറി മാനുവൽ, സ്റ്റോക്ക് റജിസ്റ്റർ, ബുക്ക് ഇഷ്യു റജിസ്റ്റർ, സബ്സ്ക്രിപ്ഷൻ റജിസ്റ്റർ, ലെഡ്ജർ, വൗച്ചർ തുടങ്ങിയവ കാണിക്കാൻ കലക്ടർ ആവശ്യപ്പെട്ടപ്പോൾ ഭാരവാഹികൾ കുടുങ്ങി.

ലൈബ്രറി വെറും സങ്കൽപമാണെന്നും പ്രസ് ക്ലബിൻ്റെ സൗകര്യങ്ങളേ ഉള്ളുവെന്നും പറഞ്ഞു കലക്ടറുടെ കാലു പിടിച്ചു. കേന്ദ്ര സർക്കാർ നിർദേശമായതിനാൽ ഇളവുകൾ അസാധ്യമാണെന്ന് തീർത്തു പറഞ്ഞാണ് കലക്ടർ സ്ഥലം വിട്ടത്.എംപി ലാഡ്സ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന പദ്ധതി നിർവഹണ വകുപ്പിനും കേന്ദ്ര എം പി ലാഡ്സ് മന്ത്രാലയത്തിനും സമർപ്പിച്ചു. കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുക പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള ഉത്തരവ് വൈകാതെയുണ്ടാകും.