അയ്യോ… അത് വേണോ, ശരിയാകുമോ.. അച്ഛനും അമ്മയ്ക്കും ഇഷ്ടമാകില്ല, കളയിലെ റൊമാന്റിക് സീനിനെ കുറിച്ച് ആദ്യം ദിവ്യ പിള്ള പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കള എന്ന ടോവിനോയുടെ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. കളയിലെ ലവ് മേക്കിംഗ് സീനുകളെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

കളയിലെ റൊമാന്റിക് സീനിനെ കുറിച്ച് സംവിധായകന്‍ വശദീകരിച്ചപ്പോള്‍ അയ്യോ… അത് വേണോ, ശരിയാകുമോ.. അച്ഛനും അമ്മയ്ക്കും ഇഷ്ടമാകില്ല… ആള്‍ക്കാര്‍ അത് എങ്ങനെ സ്വീകരിക്കും… എന്നായിരുന്നു തന്റെ ആദ്യ പ്രതികരണമെന്ന് പറയുകയാണ് ദിവ്യ പിള്ള.

ദിവ്യ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ, ”പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. എന്റെ അപ്പിയറന്‍സുള്‍പ്പെടെ പല കാര്യങ്ങളിലും അല്പം ആത്മവിശ്വാസക്കുറവുള്ളയാളാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് ചുംബന രംഗങ്ങളിലും ലവ് മേക്കിംഗ് സീനുകളിലുമൊക്കെ അഭിനയിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എല്ലാ ഇമോഷന്‍സും പ്രകടിപ്പിക്കാന്‍ ഒരു ആക്ടര്‍ക്ക് സാധിക്കണമെന്ന കാര്യം രോഹിത് എനിക്ക് ബോദ്ധ്യപ്പെടുത്തി തന്നു. മറ്റേതൊരു ഇമോഷനും പോലെ തന്നെയാണ് ഇതും. മറിച്ചുള്ള മനസ്ഥിതി മാറ്റണം. ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകള്‍ മാറിവരികയാണ്. പുകവലിക്കുന്ന രംഗമാണെങ്കിലോ മദ്യപിക്കുന്ന രംഗമാണെങ്കിലോ അത് ഏറ്റവും നന്നായി അവതരിപ്പിക്കുകയെന്നതാണ് ഒരഭിനേതാവ് ചെയ്യേണ്ടത്.

അച്ഛനോടും അമ്മയോടുമാണ് ഞാന്‍ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. ”നീയെത്ര ഹോളിവുഡ് സിനിമകള്‍ കാണുന്നതാ… അത്തരം രംഗങ്ങള്‍ എത്ര സ്വാഭാവികമായാണ് അവര്‍ ചെയ്യുന്നത്. തിംഗ് ബിഗ്…’ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. ഞാന്‍ അതേക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അമ്മ പറഞ്ഞു: ”നിനക്ക് വിശ്വാസമുണ്ടെങ്കില്‍ ചെയ്‌തോ.’

”നീ ഒരഭിനേതാവാണ്. ഇതൊക്കെ ഒരു പ്രശ്‌നമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. നീ മലയാളത്തില്‍ മാത്രമല്ല സിനിമ ചെയ്യാന്‍ പോകുന്നത്. ബോളിവുഡിലും ചിലപ്പോള്‍ ഹോളിവുഡിലും അഭിനയിച്ചെന്നിരിക്കും. അപ്പോള്‍ ഇതൊന്നും ഒരു ഒഴിവ് കഴിവേ അല്ല. മറ്റേതൊരു ഇമോഷനും പോലെയേയുള്ളൂ ഇതും.’ എന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്.