ഷൂട്ടിങ്ങിനിടെ 5 ദിവസത്തെ ലീവെടുത്ത് ദിവ്യ പിള്ളയുടെ വിവാഹം.

ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. തുടർന്ന് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ ദിവ്യ തൻ്റെ പ്രണയത്തെ പറ്റിയും തേപ്പുകഥകളെ പറ്റിയുമൊക്കെ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ, തൻ്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഭർത്താവിൻ്റെ കുടുംബത്തെ കുറിച്ചും നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്.

ഷൂട്ടിങ്ങിനിടെ കല്യാണം കഴിക്കാൻ അഞ്ചു ദിവസം ലീവെടുത്ത കഥ മുൻപൊരിക്കൽ മനോരമ ഓണ്ലൈനിനോട് ദിവ്യ പിള്ള പറഞ്ഞിരുന്നു, അവയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ നായികയായെത്തിയ ദിവ്യ പിള്ള വിവാഹിതയായിരുന്നോ എന്നാണ് ചില ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. കല്യാണം കഴിച്ച ശേഷം തിരിച്ച് സെറ്റിലെത്തി ദിവ്യ പിള്ള അഭിനയിച്ച് തീർത്ത സിനിമയാണ് ആ ഫഹദ് ചിത്രം. ഷൂട്ടിങിനിടെ കല്യാണം കഴിക്കാന്‍ 5 ദിവസത്തെ അവധി എടുത്ത ഫഹദിൻ്റെ നായിക കല്യാണം കഴിഞ്ഞ് വന്ന് തുടര്‍ന്ന് അഭിനയിക്കുകയായിരുന്നു എന്നതാണ് സത്യം.

‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സമയത്തായിരുന്നു തൻ്റെ വിവാഹമെന്നാണ് നടി പറഞ്ഞിരുന്നത്. ഒരു കല്യാണമുണ്ട്, അഞ്ച് ദിവസത്തെ ലീവ് വേണമായിരുന്നു എന്നാണ് ദിവ്യ പിള്ള സംവിധായകന്‍ വിനീത് കുമാറിനോട് പറഞ്ഞത്. ആരുടെ കല്യാണമാണ് എന്ന് ചോദിച്ചപ്പോഴാണ് തൻ്റെ സ്വന്തം കല്യാണമാണ് എന്ന് നടി പറഞ്ഞതെന്നും അതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നതെന്നും നടി പറഞ്ഞിരുന്നു. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നാ ആണ് ദിവ്യ പിള്ളയുടെ ഭർത്താവ്. മറ്റൊരു റേഡിയോ അഭിമുഖത്തിലും ഭർത്താവിൻ്റെ കാര്യം ദിവ്യ പറഞ്ഞിരുന്നു. ബന്നായുടെ ഡാഡി 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ് എന്നും മമ്മ ഇംഗ്ലീഷുകാരി ആണെന്നും ദിവ്യ പിള്ള പറയുകയുണ്ടായി.

ദിവ്യ പിള്ളയുടേത് പ്രണയവിവാഹമായിരുന്നു. ആദ്യം ജോലി ചെയ്തിരുന്ന എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുമ്പോൾ ദിവ്യ പിള്ളയ്ക്ക് ഒസാമയെ അറിയാമായിരുന്നു. ആദ്യം അവർ നല്ല സുഹൃത്തുക്കളായിരുന്നു. ഫ്‌ളൈ ദുബായി കമ്പനിയിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി നോക്കി വരികയായിരുന്നു അപ്പോൾ ദിവ്യ. ഇപ്പോള്‍ ബന്നായും ഫ്‌ളൈ ദുബായിൽ ജോലി ചെയ്യുകയാണ്. ബന്നായ്ക്ക് ഇപ്പോള്‍ മലയാളം കുറച്ച് ഒക്കെ അറിയാം. ‘ഇനി സിനിമയും ശ്രദ്ധിക്കണമെന്നും ഇതുവരെ ജോലിയില്‍ മാത്രമായിരുന്നു തൻ്റെ ശ്രദ്ധയെന്നും’ ആണ് ദിവ്യ പറഞ്ഞിരുന്നത്. ഇപ്പോഴിതാ വീണ്ടും ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കോർത്തിണക്കി ചർച്ചയാണ്.