ദിവ്യപിള്ളക്ക് നിറയെ തേപ്പ് കിട്ടിയിട്ടുണ്ട്, നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.

നടിയായും അവതാരകയായുമെല്ലാം ദിവ്യ പിള്ളയെ മലയാളികള്‍ക്കറിയാം. മലയാളികൾക്ക് സുപരിചിതയാണ് ദിവ്യ. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യപിള്ള നല്‍കിയ മറുപടിയിപ്പോൾ ശ്രദ്ധ നേടുകയാണ്. എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള.

‘തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ആര്‍ക്കാണ് തേപ്പ് കിട്ടാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ല. കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്’ ദിവ്യ പറയുന്നു.

കല്യാണത്തെക്കുറിച്ച് താരം മനസ് തുറക്കുന്നത് ഇങ്ങനെ. ‘കല്യാണം എന്തിനാണ് ഇപ്പോള്‍ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്.? ‘ഹൊ സ്വസ്തം എന്ന്’ – കഴിച്ചവരില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല. കല്യാണം കഴിച്ചവരോട് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കുന്നത്. ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നാണ്. ദിവ്യ പറയുന്നു.

‘എന്നു കരുതി എനിക്ക് കല്യാണം ഒരു ഡെയ്ഞ്ചറസ് സോണ്‍ ആണെന്ന ചിന്തയൊന്നും ഇല്ല. പക്ഷെ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കില്‍ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോണ്‍ ആണ്. എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കും.’ ദിവ്യ പിള്ള പറഞ്ഞിരിക്കുന്നു.

‘എനിക്ക് ഇപ്പോൾ കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ നേരമില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ല. എനിക്ക് ഒരു നല്ല നടിയാവണം. ദിവ്യ പിള്ള പറയുന്നു. ദിവ്യയുടേതായി ഒട്ടനവധി സിനിമകള്‍ ഈയ്യടുത്ത് റിലീസ് ചെയ്തിരുന്നു. ഇനി വരാനിരിക്കുന്ന സൈമണ്‍ ഡാനിയല്‍, ഷഫീഖിന്റെ സന്തോഷം, നാലാംമുറ തുടങ്ങിയ സിനിമകളും അണിയറയിൽ റീലീസ്സിങ്ങിനു ഒരുങ്ങുകയാണ്.