സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്, എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം, മത്സരിക്കാൻ തയ്യാറാണോ, ഡിഎംകെയെ വെല്ലുവിളിച്ച് അണ്ണാമലൈ

ചെന്നൈ.‘സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനാൽ സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാം. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് എന്ന് ഡിഎംകെയെ വെല്ലുവിളിച്ച് അണ്ണാമലൈ .

സനാതന ധർമ്മം ഉത്ഭവമോ അവസാനമോ ഇല്ല,അത് കാലാതീതമാണ്. അതിന് . ഇന്നുള്ള ഏത് മതത്തിനേക്കാളും പഴക്കമുള്ളതാണ്. എല്ലാ ജീവജാലങ്ങളെയും സനാതന ധർമ്മ ഉൾക്കൊള്ളുന്നു, മനുഷ്യനെ ദൈവമായാണ് സനാതന ധർമ്മം കാണുന്നത്. സനാതന ധർമ്മം എല്ലാവരേയും തുല്യമായി പരിഗണിക്കുന്നു. എല്ലാ മതങ്ങളിലും പ്രശ്നങ്ങളുണ്ട് കാരണം എല്ലാത്തിലും മനുഷ്യരാണുള്ളത്.

ധർമ്മത്തിനുള്ളിൽ നിന്നും ഉയർന്നുവന്ന ഋഷിവര്യന്മാർ വിവേചനങ്ങളെ എതിർക്കുകയും ഇല്ലാതാക്കുകയും ചെയ്തു. സനാതന ധർമ്മത്തിലെ പ്രശ്‌നങ്ങളെ പിഴുതെറിയാൻ കാലാകാലങ്ങളിൽ സന്യാസിമാർ ഉയർന്നുവന്നിട്ടുണ്ട്. ഹിന്ദുമതത്തെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകനും ഉദയനിധി സ്റ്റാലിനും വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.