![doctor4](https://thekarmanews.com/wp-content/uploads/2023/06/doctor4.jpg)
തിരുവനന്തപുരം : മദ്യലഹരിയിൽ ഡോക്ടറെ യുവാവ് മർദിച്ചതായി പരാതി. ആര്യനാട് ഗവ. ആശുപത്രിയില്‍. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. മദ്യലഹരിയിലെത്തിയ മൂന്നുയുവാക്കളില്‍ ഒരാളാണ് ഡോക്ടറെ അകാരണമായി മര്‍ദിച്ചതെന്നാണ് പരാതി
യുവാക്കളിൽ ഒരാൾക്ക് പരിക്ക്പറ്റിയെന്ന് പറഞ്ഞാണ് സംഘം ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു. പിന്നാലെ ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്സുമാരെയും അസഭ്യം പറഞ്ഞു. ഡ്രസ്സിങ് റൂമിലേക്ക് പരിക്കേറ്റ ആളെ കൊണ്ടുവരാൻ പറഞ്ഞതോടെ യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ അടിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി.