25 കോടി വിലമതിക്കുന്ന സ്വത്തുക്കൾ സേവാഭാരതിക്ക് വിട്ടുനൽകി ഏറ്റുമാനൂർ സ്വദേശി ഡോക്ടർ രാജശേഖരൻ

ഇടത് കൈ ചെയ്യുന്നത് വലതു കൈ അറിയരുത് എന്ന വാക്കിനെ അർത്ഥവത്താക്കിയിരിക്കുകയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായിട്ടുള്ള ഒരു ഡോക്ടർ ദമ്പതികൾ.ഇരുപത്തിയഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സേവാഭാരതിക്ക് വിട്ടുനൽകിയിരിക്കുകയാണിവർ. ഏറ്റുമാനൂർ സ്വദേശിയായിട്ടുള്ള ഡോക്ടർ രാജശേഖരൻ നായരും അദ്ദേഹത്തിൻറെ ഭാര്യ ഡോക്ടർ സരസവുമാണ് കോടികൾ വിലമതിക്കുന്ന കെട്ടിടം സേവാഭാരതിക്ക് നൽകിയത്.ഏതാണ്ട് പതിനായിരം ചതുരശ്ര അടി ഓളം ആ വിസ്തീർണ്ണമുള്ള ഒരു കെട്ടിടമാണ് ഇത്. യുകെയിലാണ് ഇ കുടുംബം ഇപ്പോൾ താമസിക്കുന്നത്.

രേഖകൾ പ്രകാരം അറുപത്തി അഞ്ച് സെൻറ് ആണ് നൽകുന്നത്. ഇതിൽ 10000 സ്ക്വയർ ഫീറ്റോളം വരുന്ന ഈ ഒരു ബിൽഡിംഗ് ,തൊട്ടപ്പുറം ഒരു ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി ഉള്ള ഒരു വീടുമാണുള്ളത്.ഏറ്റുമാനൂർ പാലാ റോഡിൻറെ തൊട്ട് സൈഡിലാണ് ഇ ബിൽടിം​ഗ്,ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങണം,എന്നാലേ ദമ്പതികൾക്ക് ചില പ്രധാന കണ്ടിഷനുകൾ ഉണ്ട് രാമകൃഷ്ണ ബിൽഡിംഗ് എന്നുള്ള പേര് മാത്രം നിങ്ങൾ ഒഴിവാക്കരുതെന്നുള്ള ഒരു കണ്ടീഷൻ. അറുപത്തി അഞ്ച് സെൻറ് വസ്തുവിൽ കാണുന്ന ഈ ഒരു കെട്ടിടം അതായത് ആയി പതിനായിരം സ്ക്വയർ ഫീറ്റോളം വരുന്ന ഈ ഒരു ബിൽഡിങ്ങും ഇതിനു സമീപത്തുതന്നെയായി മറ്റൊരു വീട് ആയിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റോളം വരുന്ന മറ്റൊരു വീടുമാണ് ഉള്ളത്.

ഇത് ഈ ഡോക്ടർ രാമകൃഷ്ണൻ നായർ അദ്ദേഹത്തിൻറെ പിതാവിൻറെ കാലത്ത് ഉണ്ടായിരുന്നതാണ്. ഇത് പിന്നീട് അദ്ദേഹം ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയ്ക്ക് വിട്ടുനൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇതറിഞ്ഞുകൊണ്ടാണ് സേവാഭാരതി അദ്ദേഹത്തെ സമീപിക്കുന്നത്. ഈ ഒരു അവസരത്തിൽ സ്വന്തം ഇഷ്ടപ്രകാരം തന്നെ ആ ഇത്രത്തോളം കോടിക്കണക്കിന് രൂപ വില ഈ ഒരു പ്രോപ്പർട്ടി അതായത് കൃത്യമായി പറഞ്ഞാൽ ഇരുപത്തിയഞ്ച് കോടിയോളം രൂപ എന്നാണ് ഇവർ കണക്കാക്കി പറയുന്നത്. അത് ഉണ്ടാവും എന്ന് തന്നെ പറയാം. കാരണം അറുപത്തിയഞ്ച് സെൻറ് സ്ഥലം തന്നെയുണ്ട്. പിന്നീട് ഇത്രത്തോളം വലിയൊരു കെട്ടിടം ഉണ്ട്, ഒരു വീടുണ്ട്.

അപ്പൊ ഇത്രയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈ ഒരു വസ്തു അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം തന്നെ സേവാഭാരതിക്ക് എഴുതി കൊടുക്കുകയാണ്. അദ്ദേഹവും ഭാര്യയും ചേർന്ന് സേവാഭാരതിക്ക് എഴുതി കൊടുക്കുകയായിരുന്നു. അപ്പൊ സേവാഭാരതിയോട് അദ്ദേഹം ആവശ്യപ്പെട്ട ഒരൊറ്റ കാര്യം മാത്രമാണ്. ഈ കെട്ടിടത്തിന്റെ പേര് അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ഈ കെട്ടിടം ഉള്ളത്. ആ കെട്ടിടത്തിന്റെ പേര് മാറ്റരുത് എന്ന് ആവശ്യം മാത്രമാണ് അദ്ദേഹം സേവാഭാരതിക്ക് മുൻപിൽ വച്ചിരിക്കുന്നത്. രാമകൃഷ്ണ building എന്നാണ് പേര് എന്താണെങ്കിലും ആ ആവശ്യം സേവാഭാരതി അംഗീകരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ മറ്റ് ചില ആവശ്യങ്ങൾ കൂടി അദ്ദേഹം അ മുമ്പോട്ട് വച്ചിരുന്നു. അതായത് ഇവിടൊരു പകൽ വീട്ടിൽ തുടങ്ങുക.

അതോടൊപ്പം ഒരു പാലിയേറ്റീവ് care ആരംഭിക്കുക. അത്തരം കാര്യങ്ങളൊക്കെയാണ്. അത്തരം ആവശ്യങ്ങൾ മാത്രമാണ് അദ്ദേഹം മുമ്പോട്ട് വച്ചത്. ഇത്തരം ആവശ്യങ്ങളെല്ലാം സേവാഭാരതി അംഗീകരിച്ചതോടുകൂടി ഇത്രത്തോളം വിലമതിക്കും വിലമതിക്കുന്ന ഈ ഒരു കെട്ടിടവും ആ വസ്തുവും അദ്ദേഹം സേവാഭാരതിക്ക് വിട്ടു നൽക എന്താണെങ്കിലും ആ കോടികൾ വിലമതിക്കുന്ന ഈയൊരു ഇത്രത്തോളം വിലമതി ഒരു property വിട്ടുനൽകിയ ഈ ഒരു സംഭവം ഇപ്പോഴും വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് സേവാഭാരതിയുടെ തന്നെ പല ആളുകളും പറയുന്നത്.ഈ വർഷം രണ്ടായിരത്തി ഇരുപത്തി മൂന്ന് ഫെബ്രുവരിയിലാണ് ഡോക്ടർമ്മാർ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.സേവന പ്രവർത്തനം നടത്തണം എന്ന ആ​ഗ്ര​ഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സേവാഭാരതിയെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു. എന്നാല‍്‍ പിന്നീട് സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന ഒന്നാണ് സേവാഭാരതിയെന്ന് മനസ്സിലാക്കിയതോടെയാണ് ഈ തീരുമാനത്തിലെത്തിയത്.

സേവാഭാരതി ദാരിദ്ര്യ നിർമ്മാർജനത്തിലൂടെ സാമൂഹ്യ നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രം കുതിക്കുകയാണ്. . ജീവകാരുണ്യപ്രവർത്തനങ്ങൾ ഏന്നും ഈ ലക്ഷ്യത്തിനു പിൻബലമേകുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതി രാജ്യത്ത് സന്നദ്ധസേവന മേഖലയിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ നിരവധിയാണ്. കേരളത്തിലെ സേവാഭാരതിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെക്കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.1989 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോ. കേശവബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. ആരോഗ്യമേഖലയിൽ സേവാഭാരതി നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് സമാനതകളില്ല .തിരുവനന്തപുരത്തു പാവപ്പെട്ടരോഗികൾക്ക് തണലൊരുക്കിക്കൊണ്ട് പ്രവർത്തനം തുടങ്ങിയ അനന്തകൃപ മന്ദിരം സേവാഭാരതിയുടെ സുപ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ്.മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്ന സേവാഭാരതിയുടെ പ്രവർത്തനം അനന്തകൃപ പോലുള്ള സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരത്തിലെത്തിനിൽക്കുമ്പോൾ മുൻകാല പ്രവർത്തനങ്ങൾകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു.

അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനായി സേവാഭാരതി പ്രത്യേകം കരുതലും ശ്രദ്ധയും ചെലുത്തുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ബാലികാ ബാല സദനങ്ങളിൽ നൂറുകണക്കിന് കുട്ടികളാണ് മികച്ച പൗരന്മാരായി വളരുന്നത്.സേവനതല്പരതയുടെ ആത്മാംശം തലമുറകളിലേക്കു പകർന്നുകൊണ്ടാണ് സേവാഭാരതി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകുന്നത് . സമൂഹത്തിൽ വേദനിക്കുന്നവർക്ക്‌ ആശ്വാസം പകർന്നുകൊണ്ട് നമുക്കുചുറ്റും നന്മയുടെ പ്രകാശം പരത്താൻ സേവാഭാരതിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കു കഴിയുന്നു.