പാക്കിസ്ഥാന്‍ മുസ്ലീംങ്ങള്‍ക്ക് പൗരത്വം കൊടുക്കാന്‍ കേരളം കത്തിക്കരുത്

പാക്കിസ്ഥാൻ മുസ്ളീങ്ങൾക്ക് പൗരത്വം കൊടുക്കാനാണ്‌ കേരളത്തിൽ കുറെപേർ കൊടിയും പിടിച്ച് ഇറങ്ങിയിരിക്കുന്നത്,ഇസ്ളാമിക രാജ്യങ്ങളിലെ 6 ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നല്കുന്നുണ്ട് അതുപോരേ?. പൗരത്വ നിയമത്തിനെതിരേ സമരം എന്തിന്‌ സിമ്പിൾ ആയി കാര്യം വിവരിക്കുന്നു.

സിഎഎ എന്നാൽ എന്താണെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. ഇന്ത്യയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ നിയമം കൊണ്ട് ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. 2014ന് മുമ്പ് നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അ​ഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നി രാജ്യങ്ങളിൽ നിന്നും മത പീഢന ഭയം കൊണ്ട് ഓടിവന്ന ആറ് ന്യൂനപക്ഷ മതക്കാർക്ക് വേണ്ടിയുള്ളതാണ് സിഎഎ.

അതേസമയം അനധികൃതമായി കുടിയേറിയ മുസ്ലീംങ്ങൾക്ക് സപ്പോർട്ടില്ലെ എന്ന് ചോദിച്ചാൽ. പാകിസ്ഥാൻ, അ​ഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങൾ മുസ്ലീം ഭൂരപക്ഷ രാജ്യങ്ങളാണ്. അതിനാൽ തന്നെ അവർക്ക് മതപീഡനം ഉണ്ടാകില്ല.