മലയാളിയായ ഡോ സിവി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ ചുമതല. ആനന്ദബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

കേരളത്തില്‍ കോട്ടയം മാന്നാനം സ്വദേശിയാണ് ആനന്ദബോസ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വിസി പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പ്പിട വിദഗ്ധ സമിതി ചെയര്‍മാനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച സമിതിയുടെ ചയര്‍മാനുമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്ന 20മത്തെ മലയാളിയാണ് സിവി ആനന്ദബോസ്.