എം.എൽ.എ, എം പി ഇവരുടെ ശംബളവും പെൻഷനും നിർത്തലാക്കണം, 30%- 50 % സർക്കാർ ജീവനക്കാരേ കുറയ്ക്കണം, ജനങ്ങളുടെ പത്രിക

ജനങ്ങളുടെ തിരഞ്ഞെടുപ്പ് പട്ടികയുടെ പന്ത്രണ്ടാം ഭാ​ഗം കർമ ന്യൂസിൽ അവതരിപ്പിക്കുകയാണ് ദേശീയ തൊഴിലാളി ഏകാം​ഗ കമ്മീഷൻ ഡോ.സിവി ആനന്ദ ബോസ്. നേതാക്കന്മാരുടെ ശമ്പള ഇനത്തിലാണ് 90 ശതമാനം പണവും ചിലവാകുന്നത്. എംഎൽഎ എംപി നേതാക്കൾ എന്നിവരുടെയെല്ലാം പെൻഷൻ അടിയന്തരമായി റദ്ദാക്കണമെന്നാണ് ഡോ. സിവി ആനന്ദബോസ് പറയുന്നത്.

ഈ ഡിജിറ്റൽ യു​ഗത്തിൽ സർക്കാർ ജീവനക്കാരെ പകുതിയോ മൂന്നിലൊന്നോ വെട്ടിക്കുറക്കണം. പകുതിയിലധികം പെൻഷനുക​ളും എടുത്തുകളയണം. ഇതിലൂടെ നുകുതിയിനത്തിലുള്ള വരുമാനം കുറക്കാതെ കൂട്ടാൻ സാധിക്കുമെന്നും ഡോ സിവി ആനന്ദബോസ് വ്യക്തമാക്കി. ഇത്രയധികം പേഴ്സണൽ സ്റ്റാഫുകൾ ആവശ്യമില്ല. രണ്ട വർഷം ഒരാൾ പേഴ്സണൽ സ്റ്റാഫിൽ ഇരുന്നാൽ എന്തിനാണ് അയാൾക്ക് പെൻഷൻ കൊടുക്കുന്നത്. അങ്ങനെ കൊടുക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ പാർട്ടിക്കാർ കൊടുക്കട്ടേ, ജനങ്ങളെ ഇതിനുപേരിൽ പിഴിയാൻ പാടില്ല. അനാവശ്യ ധൂർത്തുകളും ആഡംബരവും ഒഴിവാക്കണം.

വർക്ക് ഫ്രം ഹോ നൽകുന്നതിലൂടെ സെക്രട്ടറിയേറ്റിന്റെ ഭൂരിഭാ​ഗവും മറ്റുള്ള കാര്യങ്ങൾക്കായി ഉപയോ​ഗിക്കാൻ സാധിക്കും. അനാഥാലയമായോ വൃദ്ധ മന്ദിരമായോ, തൊഴിൽ പാഠശാലയായോ ഉപയോ​ഗിക്കാം. അങ്ങനെയെന്തെങ്കിലും പ്രയോ​ജനമുള്ള കാര്യങ്ങൾ നടത്തി ജനങ്ങൾക്ക് ഉപയോ​ഗപ്പെടുത്താം. സർക്കാർ വാഹനം 25ശതമാനം മാത്രമേ ആവശ്യമുള്ളൂ ബാക്കിയൊക്കെ സ്വന്തം വാഹനം ഉപയോ​ഗിക്കട്ടെയെന്നും ഡോ.സിവി ആനന്ദ ബോസ് കർമന്യൂസിനോട് പറഞ്ഞു

തിരഞ്ഞെടുപ്പ് പത്രികയുടെ പൂർണ്ണരൂപം