![Believers_church](https://thekarmanews.com/wp-content/uploads/2024/06/Believers_church.jpg)
ബിലിവേഴ്സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാരോഹണം ജൂണ്‍ 22 നു നടക്കും. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ്.
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ പി യോഹന്നാന്റെ വിയോഗത്തോടെയാണ് ചർച്ച് സഭാധ്യക്ഷനെ തിരഞ്ഞെടുത്തത്. യുഎസിലെ ടെക്സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു യോഹന്നാന്റെ അന്ത്യം. 1990 ലാണ് യോഹന്നാൻ ബിലിവേഴ്സ് ചര്‍ച്ചിന് രൂപം നല്‍കിയത്. 2003 ലാണ് സ്ഥാപക ബിഷപ്പായത്.