പണിപോയേലും ഷിനു ശ്യാമളന്‍ ഹാപ്പി.. ബെല്ലി ഡാന്‍സ് വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് ഡോ.ഷിനു ശ്യാമളന്‍. ഏത് വിഷയത്തിലും പ്രതികരിക്കുന്ന ഡോക്ടറുടെ ഡോക്ടറുടെ ജോലി കഴിഞ്ഞ ദിവസം തെറിച്ചിരുന്നു. കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ വിഷയത്തിലാണ് ഡോക്ടര്‍ പുലിവാല് പിടിച്ചിരിക്കുന്നത്.കൊറോണ വൈറസുമായി തെറ്റായ പ്രചരണം നടത്തി കുടുങ്ങുകയായിരുന്നു. ഐ.എം.എ പോലും ഡോക്ടറെ കൈവിട്ടു എന്നു മാത്രമല്ല ഡി.എം ഒ കൊടുത്ത് കേസിൽ അറസ്റ്റ് ഭയന്ന് ഇപ്പോൾ ഹൈക്കോടതിയിൽ പോയിരിക്കുകയാണ്‌ ഡോ ഷിനു ശ്യാമളൻ, മുൻ കൂർ ജാമ്യം അപേക്ഷിച്ചു എങ്കിലും കോടതിയും വഴങ്ങിയില്ല. 10 ദിവസം പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയിടുണ്ട്. 10 ദിവസം കഴിഞ്ഞാൽ അറസ്റ്റിലായേക്കും ഷിനു ശ്യാമളൻ.

ശബരിമലയില്‍ യുവതി പ്രവേശന വിധി വന്നതോടെ താനും ശബരിമലയില്‍ പോകും എന്നും അവിടെ നിന്നും ഫോട്ടോ എടുത്ത് ഷെയര്‍ ചെയ്യും എന്ന് പറഞ്ഞതും അന്ന് വലിയ വിവാദമായിരുന്നു. ജോലി പോയെങ്കിലും ഷിനു ശ്യാമശളന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്.. ടിക് ടോക്കില്‍ കഴിഞ്ഞ ദിവസം ഇട്ട ബെല്ലി ഡാന്‍സ് ഇതിനോടകം നിരവധി ആളുകളാണ് കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. ടിക് ടോക് മാത്രമല്ല ഫിഷ് സ്പാ ചെയ്യുന്ന തന്റെ കാലുകളും ഡോക്ടർ ഫേസ്ബുക്കിൽ ഇട്ടു. ഇക്കിളി എടുക്കുന്നു എന്ന തലകെട്ടോടെ ആയിരുന്നു ചിത്രം ഇട്ടത്.ഇതും ആരോഗ്യ വകുപ്പിനിട്ട് ഒരു കുത്താണ്‌ എന്നും പലരും പറയുന്നു.

https://www.facebook.com/thiruvallaonline3/videos/1074293246287037/

https://www.facebook.com/thiruvallaonline3/videos/1544892025663898/

https://www.facebook.com/thiruvallaonline3/videos/196420284956216/

കോവിഡ്-19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് ഡോ ഷിനു ശ്യാമളന്‍ പറഞ്ഞതും പങ്കുവയ്ച്ചതും. കോവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കയ്മെയ് മറന്ന് പങ്കാളികളാകുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ഡോ ഷിനു ശ്യാമളന്‍ നടത്തിയ നീക്കം എന്നും കലക്ടര്‍ പറഞ്ഞു.ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആള്‍ 2020 ജനുവരി 31നാണ് തൃശൂരില്‍ എത്തിയത്.

Dr Shinu Syamalan
Dr Shinu Syamalan

ചികില്‍സക്കായി വന്ന ആള്‍ ഖത്തറില്‍ നിന്നും വന്ന പ്രവാസിയാണ്. ജനവരി 31 വന്ന ഈ പ്രവാസിയില്‍ രോഗ ബാധ ഉണ്ടോ എന്ന നിരീക്ഷണ സമയം പരമാവധി ഫെബ്രുവരി 14ന് അവസാനിക്കും.കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് 28 ദിവസം ആണ് നിര്‍ബന്ധിത നിരീക്ഷണം.

എന്നാല്‍ ഖത്തറില്‍ നിന്നും വന്ന ഈ പ്രവാസിയുടെ കാര്യത്തില്‍ 28 ദിവസ കാലയളവും കഴിഞ്ഞിരുന്നു. രോഗ ബാധയില്ല എന്ന് ഉറപ്പായിരുന്നു.ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. തുടര്‍ന്ന് വന്ന പനി ഡോ ഷിനു ശ്യാമളന്‍ വിവാദമാക്കി സ്വയം പ്രസസ്തിക്കായി ഉപയോഗിക്കുകയായിരുന്നു. തന്റെ സമീപത്ത് വന്ന രോഗിക്ക് കൊറോണ ബാധ സംശയം എന്ന രീതിയില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ വ്യാപകമായ പരചരണം നടത്തി. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാല്‍ ഡോ. ഷിനു ശ്യാമളനു ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ച വന്നതായി തൃശൂര്‍ ഡി.എം.ഒയും വ്യക്തമാക്കി.വിദേശത്തുനിന്ന് വന്നയാള്‍ എന്ന നിലയില്‍ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി.