തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഡ്രില്ലിങ് പുനരാരംഭിച്ചു, ഇനി തുരക്കാന്‍ അഞ്ച് മീറ്റര്‍ കൂടി

ഉത്തരകാശി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായിട്ടുള്ള രക്ഷാ ദൗത്യം പുനരാരംഭിച്ചു. ഉച്ചയ്ക്ക് മുമ്പ് ഡ്രില്ലിങ് തുടങ്ങാമെന്നാണ് പ്രതീക്ഷിച്ചിതെങ്കിലും മൂന്ന് മണിക്കൂറോളം വൈകിയാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവെച്ചിരുന്ന കോണ്‍ഗ്രീറ്റ് അടിത്തറ വീണ്ടും തയ്യാറാക്കിയതിന് ശേഷമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ രക്ഷാ കുഴല്‍ പൂര്‍ത്തിയാക്കും. ആറ് മുതല്‍ എട്ട് മീറ്റര്‍ വരെയാണ് മുന്നോട്ട് പോകാനുള്ളത്. ഡ്രില്ലിങ് ആരംഭിച്ചെങ്കിലും അവശിഷ്ടങ്ങള്‍ തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.

കഴിഞ്ഞ ദിവസം തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഏതാനം മീറ്ററുകള്‍ ശേഷിക്കുമ്പോഴായിരുന്നു രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.