കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേർ അറസ്റ്റിൽ

എറണാകുളം : അങ്കമാലിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ ബെംഗളൂരുവിൽ നിന്നും കൊണ്ടു വരികയായിരുന്ന എംഡിഎംഎയാണ് പോലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.

പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതിൽ സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ കയ്യുറയ്‌ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.