ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍ അരിയന്നൂര്‍ താമരശ്ശേരി സ്വദേശി ജിനീഷ്( 34 ) എന്നിവരെയാണ് പുഴക്കല്‍ പാടത്തുനിന്നും പിടികൂടിയത്. 330 ഗ്രാം എംഡിഎയും പ്രതികളുടെ കൈവശം നിന്നും തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌കോഡും, വെസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടി.

പ്രതികളെ ചോദ്യം ചെയ്തതില്‍ മുമ്പും പലതവണ ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കാറില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സമ്മതിച്ചു. പ്രധാനമായും കുന്നംകുളം ഗുരുവായൂര്‍ ചാവക്കാട് മേഖലകളിലാണ് വില്‍പ്പനക്ക് ലക്ഷ്യമിട്ടിട്ടുള്ളത്.

കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം പണം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്. 10 ദിവസം മുന്‍പ് ലഹരിവിരുദ്ധ സ്‌കോഡ് 42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇനിയും പരിശോധനകള്‍ ഉണ്ടാകും. കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.

കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.