നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, ​ഗായിക ദുർ​ഗ

വേറിട്ട ശബ്ദ മികവു കൊണ്ടു മലയാളി മനസുകൾ കീഴടക്കിയ ഗായികയാണ് ദുർഗ വിശ്വനാഥ്. യുസി കോളേജ് ആലുവയിൽ നിന്നു എംസിഎ പഠനം പൂർത്തിയാക്കി. ദുർഗയ്ക്ക് ഒരു മകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദുർഗ ഇപ്പോൾ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി അറിയിച്ചെത്താറുണ്ട്. ദുർഗ്ഗയുടെ വിവാഹം 2007ൽ ആയിരുന്നു. ബിസിനസ് മാൻ ഡെന്നിസ് ആയിരുന്നു ദുർഗയെ സ്വന്തമാക്കിയത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗ്ഗയുടെ വിവാഹം എന്നും റിപ്പോർട്ടുണ്ട്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് ദുർ​ഗ പറഞ്ഞിട്ടുണ്ട്.

ദുർ​ഗയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്

എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി. മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോൾ മനുഷ്യൻ തിരിച്ചറിയും. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാൽ സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം. അമ്മേ നാരായണാ…ദേവീ നാരായണാ…ആദിപരാശക്തി കോട്ടൂർ അമ്മേ ശരണം എന്നാണ് ദുർ​ഗ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ അർത്ഥം തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർഗ പറയുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരു പടത്തിൽ പാടി എന്ന് നമുക്ക് മുന്നേ പറയാൻ ആകില്ല എന്ന് തോന്നുന്നുണ്ട് കാരണം, ഒരു പടം ഇറങ്ങി ആ പാട്ട് അതിൽ ഉണ്ട് എന്ന് ബോധ്യമായെങ്കിൽ മാത്രമേ നമുക്ക് അത് പറയാൻ കഴിയൂ.