കട്ടിങ്ങ് സൗത്തിന്റെ ഏറ്റവും വലിയ അപകടം മാധ്യമപ്രവർത്തകരെ വിലക്കെടുത്തു എന്നത്- ദുർ​ഗദാസ് ശിശുപാൽ

ഇന്ത്യ നോർത്തും സൗത്തും ആയി വിഭജിക്കുക എന്ന ഉദ്ദേശത്തോടെ കൊച്ചിയിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ലൈസൻസോടെ നടക്കുന്ന രാജ്യ വിരുദ്ധ സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേരത്തെയുള്ള ഒരു പ്രയോ​ഗമാണിത്. വിദേശരാജ്യങ്ങളുമായുള്ള ഒരു ബന്ധത്തിന്റെ നയമാണിത്. വ്യാപകമായ ഫണ്ടാണ് ഇതിനുവേണ്ടി കേരളത്തിലേക്കൊഴുകുന്നതെന്ന് ദുർ​ഗദാസ് ശിശുപാൽ കർമ ന്യൂസിനോട് പറഞ്ഞു. ഭാവിയിൽ കേരളം ഇതിന്റെ ശ്കതമായ വിളനിലമായി മാറും. കട്ടിങ് സൗത്തിനെ ജീവൻ കൊടുത്തും എതിർക്കാൻ തയ്യാറാണ്.

കട്ടിങ് സൗത്തിന്റെ അപകടം എന്ന് പറയുന്നത് കേരളത്തിലെ മാധ്യമ പ്രവർത്തകരെ മുഴുവൻ അവർ വിലക്കെടുത്തു എന്ന് പറയുന്നതിലാണ്. ഒരു ബിരിയാണിക്കുവേണ്ടിയാണ് ഇന്ത്യ പിളർക്കാനായി സുഡാപ്പികൾ കൂട്ടുനിൽക്കുന്നത്. കൊച്ചി എന്ന് പറയുന്നത് പോപ്പുലർ ഫ്രണ്ടിന്റെ ഒരു ശക്തമായ വിളനിലമാണ്. അതിനാലാണ് അവർ കൊച്ചിയിൽ ഈ സമ്മേളനം നടത്താൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് പോലും വിഷയത്തിൽ പ്രതികരിക്കാൻ തയ്യറായില്ല എന്നതാണ് ശ്രദ്ധേയമെന്നും ദുർ​ഗ്​ഗദാസ് പറഞ്ഞു

വീഡിയോ കാണാം