തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്നും ഇഡി പിടികൂടി

കൊച്ചി. ഇഡി കൊച്ചിയില്‍ നിന്നും തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ പിടികൂടി. ചെന്നൈയില്‍ നിന്നുള്ള ഇഡി സംഘമാണ് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ പിടികൂടിയത്. അശോകിനെ ഇന്ന് വൈകിട്ട് ചെന്നൈയില്‍ എത്തിക്കുമെന്നാണ് വിവരം. അശോകിനെ നാളെ കോടതിയില്‍ ഹാജരാക്കും.

മുമ്പ് സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അശോക് കുമാറിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇഡിയും ആദായ നികുതി വകുപ്പും ഹാജരാകുവാന്‍ അശോക് കുമാറിന് നോട്ടീസ് അയച്ചു. പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകുവാന്‍ അശോക് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് നടപടി.

അശോക് വിദേശത്തേക്ക് കടന്നിരിക്കുമോ എന്ന സംശയത്താല്‍ അധികൃതര്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സെന്തില്‍ കുമാറിന്റെ ബിനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിര്‍മല സ്വത്ത് സ്വത്ത് സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. അശോക് കുമാറിന്റെ വീടിന്റെ നിര്‍മാണ് ഇഡി തടഞ്ഞിരുന്നു. 2.49 ഏക്കര്‍ സ്ഥലത്താണ് വീട് നിര്‍മിച്ചത്.