ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ലൈഫ് മിഷന്‍ കോഴ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിനെ കേസില്‍ അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിടുന്നതിനിടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കോഴ ശിവശങ്കറിന് ലഭിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നതായിട്ടാണ് വിവരം.

ശിവശങ്കറിനായി സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ വിശദീകരിച്ചുള്ള കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കേസില്‍ മറ്റ് പ്രതികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ശിവശങ്കറിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്വീധീനം ഉള്ളതിനായില്‍ കേസ് അട്ടിമറിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ജാമ്യപേക്ഷ തള്ളിയത്.