വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡിയുടെ നോട്ടീസ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

തിങ്കളാഴ്ച ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. അതാണ് കോടതി നടപടികളിലേക്ക് നീങ്ങുന്നതില്‍ നിന്നും ഇഡിയെ പിന്‍തിരിപ്പിച്ചത്. ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്താ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍, ബിനാമി ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. ശിവകുമാറിനും വരവില്‍ കഴിഞ്ഞ സ്വത്തുണ്ടെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.