പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡിയുടെ പരിശോധന, സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

തൃശൂര്‍. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡിയുടെ പരിശോധന. ദേശീയപാത നിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയ പാതയുടെ സര്‍വീസ് റോഡ് നിര്‍മാണം. പരസ്യ ബോര്‍ഡുകള്‍ എന്നിവയില്‍ ഒരു കോടിയിലേറ രൂപയുടെ അനധികൃത ഇടപാട് നടന്നതായിട്ടാണ് വിവരം.

പാലിയേക്കര ടോള്‍ പ്ലാസയില്‍ തിങ്കളാഴ്ച രാവിലെയാണ് ഇഡി സംഘം എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നത്.