പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു

കോഴിക്കോട്. എംഎസ്എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയെ കരിങ്കോടി കാണിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാഹനം മുക്കം റോഡ് ജംക്ഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

വി ശിവന്‍കുട്ടി നഗരത്തില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി എത്തിയത്. മന്ത്രിക്ക് നേരെ കുന്നമംഗലം നിയോജകമണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിക്കോടി കാട്ടിയത്.