കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

മോണ്‍ട്രിയല്‍. യിഎസിലേക്ക് അനധികൃതമായി കടക്കുവാന്‍ ശ്രമിച്ച എട്ട് പേരെ കാനഡ അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കടക്കുവനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് പറയുന്നു. ആറു മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. തകര്‍ന്ന ഒരു ബോട്ടിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന സ്ഥലമാണിതെന്നാണ് പോലീസ് പറയുന്നത്. ഈ വര്‍ഷം ഇവിടെ നിന്നും യുഎസിലേക്ക് അനധികൃതമായി കടക്കുവാന്‍ ശ്രമിച്ചവരുടെ എണ്ണം വര്‍ധിച്ചതായും പോലീസ് പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 80 ല്‍ അധികം പേര്‍ ഇതുവഴി കടക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്. മൊഹൗകിലെ സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍വാള്‍ ദ്വീപിന്റെ അതിര്‍ത്തിയിലാണ് ബോട്ട് അവസാനമായി കണ്ടത്.