തിരഞ്ഞെടുപ്പ് അട്ടിമറി, ഒരു വാർത്തക്ക്  മുപ്പതിനായിരം രൂപ നൽകി വ്യാജ വാർത്തകൾ ഇറക്കി

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വാർത്തക്ക്  മുപ്പതിനായിരം രൂപ നല്കി വ്യാജ വാർത്തകൾ ഇറക്കി എന്ന എന്ന ഗുരുതര വിവരങ്ങൾ പുറത്ത്. അമേരിക്കയിലെ ഫോർഡ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന  ഇന്ത്യയിലെ എൻ ജി ഒകൾക്കെതിരെയാണ്‌ ആരോപണം. നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യക്കെതിരെയും ആരോപണം ഉയർന്നു.

ഇന്ത്യയിൽ ബിജെപിക്കെതിരായ വാർത്തകൾ നിർമ്മിക്കാൻ രാജ്യ വ്യാപകമായി 150 മാധ്യമ പ്രവർത്തകരാണ്‌ പണം സ്വീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്നും 15 പേർ ഉള്ളതായ വിവരങ്ങൾ വരുന്നു. കേരളത്തിലെ 2 മുഖ്യധാരാ മാധ്യമങ്ങളിലെ 2 പേരും ഇതിന്റെ ഭാഗമായി പണം കൈപറ്റിയിരുന്നു.അമേരിക്കയിലെ ഫോർഡ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ എൻ ജി ഒകളുടെ മറവിലായിരുന്നു രാജ്യവിരുദ്ധ പ്രചരണം.

ജോർജ് സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുയുമായി ബന്ധമുള്ള ഡിജിപബ് സംഘടനയുടെ തലപ്പത്തുള്ള ധന്യ രാജേന്ദ്രനും സീമ ചിസ്തി യുമാണ് നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ മീഡിയ ഉപദേഷ്ടാക്കളായും പ്രവർത്തിച്ചത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ഭാര്യയായ സീമ ചിസ്തി ദ് വയർ ന്യൂസ് പോർട്ടൽ എഡിറ്ററുമാണ്.കേരളം, കശ്മീർ, യു പി, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പെയ്ഡ് ന്യൂസ് പദ്ധതി.ധന്യ രാജേന്ദ്രനും സീമ ചിസ്തി യും ശുപാർശ ചെയ്യുന്നവർക്കാണ് ഫെലോഷിപ്പ് അനുവദിച്ചത് എന്നാണ്‌ ആരോപണം ഉയരുന്നത്. 

മുമ്പ് കേരളത്തിൽ കൊച്ചിയിൽ കട്ടിങ്ങ് സൗത്ത് പരിപാടി സംഘടിപ്പിച്ചതിൽ മുഖ്യ സംഘാടക ആയിരുന്നു ധന്യ രാജേന്ദ്രൻ. അന്ന് കാനഡയുടെ സാമ്പത്തിക സഹായം ഇതിനായി സ്വീകരിച്ചിരുന്നു. ഇന്ത്യാ ഭൂപടം കറുപ്പും വെളുപ്പും അടിച്ച് രണ്ട് ഭാഗങ്ങളാക്കി ലഘുലേഖയിൽ കട്ടിങ്ങ് സൗത്തിനായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം വീണ്ടും ഇപ്പോൾ ധന്യ രാജേന്ദ്രനെതിരെ വാർത്തകൾ വരുന്നത് ജോർജ് സോറസുമായും ബന്ധപ്പെട്ടാണ്‌. രാജീവ് ഗാന്ധിയുടെ കുടുംബ സുഹൃത്തായ ജോർജ് സോറൻ ഇന്ത്യയിൽ ഭരണ അട്ടിമറി നടത്താൻ സാമ്പത്തിക സഹായം നല്കിയിരുന്നു

ഇപ്പോൾ 150ഓളം ജേണലിദ്റ്റുകൾക്ക് വാർത്ത ഒരെണ്ണത്തിനു 30000 രൂപ പെല്ലോഷിപ്പ് നടത്തി എന്നതാണ്‌ വരുന്ന വിവരങ്ങൾ. ഒരു ജേണലിസ്റ്റ് എത്ര വാർത്തകൾ എഴുതിയാലും ഓരോന്നിനും ജോർജ് സോറസിന്റെ ഫണ്ട് 30000 രൂപ ലഭിക്കും. എഴുതേണ്ട വാർത്തകളുടെ വിഷയങ്ങൾ ജോർജ് സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ്റെ ഇന്ത്യയിലെ ഏജന്റുമാർ ശുപാർശ ചെയ്യും. മണിപ്പൂർ കലാപത്തിൽ ക്രിസ്ത്യൻ വികാരം ഉണ്ടാക്കാൻ, ഗോവധം നിരോധിക്കുന്ന വാർത്തകൾ, കാശ്മീർ വിഷയം, ഇന്ത്യയിൽ ഹിന്ദു രാഷ്ടം ഉണ്ടാക്കും, ഇന്ത്യൻ മുസ്ളീങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വാർത്തകൾ, യു എ പി എ കേസ് പ്രതികളെ വെള്ളപൂശുക, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപമുണ്ടാക്കുക,

വികസന പദ്ധതികളെ അട്ടിമറിക്കാൻ പരിസ്ഥിതി പ്രശ്ങ്ങൾ ഉയർത്തുക, കോവിഡ് നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നു സ്ഥാപിക്കുക, ജാതി വിവേചന വാർത്തകൾ പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു പേയ്ഡ് വാർത്തകൾക്ക് വിഷയങ്ങളായി നല്കിയത്. മലയാളിയായ അഷ്ഫാഖാണ് ഗോരക്ഷ പ്രവർത്തകരുടെ ലിഞ്ചിങ് വാർത്തകൾ നിരന്തരം പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കാനുള്ള ഫെലോഷിപ്പ് നേടിയത്.

ഡിജി പബ് അംഗങ്ങളായ മാധ്യമ പ്രവർത്തകർ ഇത്തരം വാർത്തകൾ കോപ്പിയടിച്ചു പ്രചരിപ്പിച്ചു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ  അഹമ്മദ് ഉമർ  കശ്മീരിലെ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചു ജനങ്ങൾക്കിടയിൽ ഭീതി വളർത്തുന്ന വാർത്തകൾ ക്വിൻ്റ്, കശ്മീർ ഒബ്സർവർ തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചു.
കശ്മീരിലെ അനന്ത നാഗിലുള്ള ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ കശ്മീരിൽ യു എ പി എ ദുരുപയോഗം ചെയ്യുന്നുവെന്ന വാർത്തകൾക്കാണ് പ്രതിഫലം പറ്റിയത്.

കശ്മീരിലെ ഫർഹീൻ ഖുറേഷി കശ്മീരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു.യുപിയിലെ സാമുദായിക സംഘർഷങ്ങളും ബീഫ് വാർത്തകളുമായിരുന്നു ലക്നൗവിലെ അലിഷാൻ ജഫ്രിയുടെ സ്പെഷലൈസേഷൻ.  യുപി ബഹ്റിച്ചിലെ അസിസ് മിർസ ഗ്രാമീണരുടെയും ദലിതരുടെയും ദുരിതങ്ങളെ പെരുപ്പിച്ചു കാട്ടി.
ആഗ്രയിലെ മെട്രോ റയിൽ പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള പരിസ്ഥിതി – നഗരപൈതൃക ആഘാത വാർത്തകൾക്കാണ് സുമിത് ചക്രവർത്തിക്ക് ഫെലോഷിപ്പ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദം പ്രോൽസാഹിപ്പിക്കാൻ പ്രത്യേക ഫെലോഷിപ്പുകളും നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി വിരുദ്ധ തരംഗം സൃഷ്ടിക്കാനുള്ള പെയ്ഡ് ന്യൂസ് പദ്ധതി തീരെ പരാജയപ്പെട്ടില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചത്.

മാധ്യമ പ്രവർത്തകർക്കിടയിലെ ന്യൂനപക്ഷക്കാർ, തീവ്ര ഇടതുപക്ഷക്കാർ, ബി ജെ പി വിരുദ്ധർ തുടങ്ങിയവരെ തിരഞ്ഞു പിടിച്ചാണ് ഫെലോഷിപ്പ് നൽകിയത്. വാർത്തകൾക്കുള്ള ആശയം നൽകാനും ദ് വയർ, ന്യൂസ് മിനിട്ട്, ക്വിൻ്റ് തുടങ്ങിയ ഓൺ ലൈനുകളിൽ പ്രസിദ്ധീകരിക്കാനും കേന്ദ്രീകൃത സംവിധാനമുണ്ടായി. ഏകദേശം 150 മാധ്യമ പ്രവർത്തകർക്കാണ് ഫെലോഷിപ്പ് നൽകിയത്.