കശ്മീരിലെ വിദൂര ഗ്രാമത്തില്‍ വൈദ്യുതി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഗ്രാമവാസികള്‍

ശ്രീനഗർ. കശ്മീരിലെ വിദൂര ഗ്രാമത്തിൽ വൈദ്യുതി എത്തിച്ച കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിന് മുന്നിൽ കൈകൂപ്പിയാണ് ​ഗ്രാമവാസികൾ നന്ദി അറിയിച്ചത്. 75 വർഷങ്ങൾക്ക് ശേഷം അവരുടെ വീടുകളിൽ, ഗ്രാമത്തിൽ വൈദ്യുതി എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വിദൂര ഗ്രാമമായ ടെതാനിലാണ് 75 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം വൈദ്യുതി ലഭിച്ചത്.

200 ഓളം പേരാണ് ഈ ഗ്രാമത്തിൽ ഇത്രനാളും ഇരുട്ടിൽ കഴിഞ്ഞത്. നാളിതുവരെ ഇവിടെ ഒരു വീട്ടിലും വൈദ്യുതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇവിടെ ആദ്യത്തെ ബൾബ് പ്രകാശിച്ചത്. ഗ്രാമീണ വിളക്കുകളും മെഴുകുതിരികളും കത്തിച്ചാണ് ഇത്രയും വർഷമായി ആളുകൾ ഇവിടെ ജോലി ചെയ്തിരുന്നത്. അനന്തനാഗിലെ മലനിരകളിലാണ് ടെതാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ആളുകൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ എല്ലായ്പ്പോഴും അകന്ന് തന്നെ നിന്നു. ഞായറാഴ്ച ഗ്രാമത്തിൽ വൈദ്യുതി കണ്ടപ്പോൾ അവർക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു. നൃത്തം ചെയ്താണ് ആളുകൾ സന്തോഷം ആഘോഷിച്ചത്. ടെത്തനിലേക്ക് വൈദ്യുതി എത്തിക്കുന്ന ജോലികൾ അതിവേഗ പ്രക്രിയയിലാണ് ഉൾപ്പെടുത്തിയതെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

ഈ വിദൂര ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 2020 ൽ നെറ്റ്‌വർക്കിംഗ് പ്രക്രിയ ആരംഭിച്ചതായി വൈദ്യുതി വികസന വകുപ്പ് ടെക്‌നിക്കൽ ഓഫീസർ ഫയാസ് അഹമ്മദ് സോഫി പറഞ്ഞു. എന്നാൽ ഹൈ ടെൻഷൻ ലൈൻ ടാപ്പിങ് പ്രശ്നമായി. എന്നാൽ ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായതോടെ കാര്യങ്ങൾ വേഗത്തിലായി.