ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ സേന അംഗങ്ങള്‍ക്ക് വീരമൃത്യു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കരസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ജമ്മു പോലീസിലെ ഒരു ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്.

ഒളിച്ചിരുന്ന ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അനന്ത്ഗാഗിലെ കോക്കര്‍നാഗിലാണ് സംഭവം. രാജസ്ഥാന്‍ റൈഫിള്‍സ് കമാന്റുംഗ് ഓഫീസര്‍ മുന്‍പ്രീത് സിംഗ്, മേജര്‍ ആശിശ് സിങ്, ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്. അതേസമയം രജൗരിയില്‍ രണ്ട് തീവ്രവാദികളെ സേ വധിച്ചിരുന്നു.