ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു, ഒരാൾ പിടിയിൽ

ജമ്മു: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക് ഭീകരനാണ്. ഇന്നലെ രാത്രി കശ്മീരിലെ വിവിധ ഇടങ്ങളിൽ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്.

പുൽവാമയിൽ നടത്തിയ ഓപ്പറേഷനിൽ രണ്ട് രണ്ട് ജെയ്ഷെ ഭീകരരെയും ഒരു പാക് ഭീകരനെയും ഖണ്ഡേർബാളിലും ഹാൻഡവാരയിലും നടത്തിയ ഓപ്പറേഷനിൽ ഒരു ലഷ്ക്വറ ത്വയ്ബ ഭീകരനെയും സൈന്യം വധിച്ചു.