വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്ക്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്ക്

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രധിഷേധം നടത്തിയ സംഭവത്തില്‍ നടപടിയുമായി ഇഡിഗോ വിമാനക്കമ്പനി. വിമാനത്തില്‍ പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിയിട്ട ഇപി ജയരാജനും വിമാനക്കമ്പനി യാത്രവിലക്കേര്‍പ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കാണ് ഉള്ളത്. എന്നാല്‍ ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഏര്‍പ്പെടുത്തിയത്.

സംഭവത്തില്‍ പ്രതികരിക്കുവാന്‍ ഇപി ജയരാജന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നാണ് ജയരാജന്‍ പറയുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്നാണ്. വിമാനയ്ത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയത് വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ കേസ് എടുത്തപ്പോള്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.