എറണാകുളം നെട്ടൂർ മാർക്കറ്റിൽ തീ പിടുത്തം, മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീ പടർന്നതെന്നാണ് നിഗമനം

കൊച്ചി. എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ പുല്‍ത്തകിടിയിലാണ് തീ പിടിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്താണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനത്തിലേക്ക് തീ പടരാതെ സ്ഥലത്തു നിന്നും വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

നെട്ടൂരില്‍ ഉണങ്ങി നില്‍ക്കുന്ന പുല്‍ത്തകിടിയാണ് ഉള്ളത്. മാര്‍ക്കറ്റിലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതും ഇവിടെയാണ്. മാലിന്യ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നടത്താണ് തീ പടര്‍ന്നതെന്നാണ് നിഗമനം.