എരുമേലിയിൽ അപകടം, മിനി ബസും KSRTC ബസും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട : മിനി ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. എരുമേലിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്.
കുട്ടാപ്പായിപടിയിൽവെച്ച് മിനി ബസും KSRTC ബസും കൂട്ടിയിടിക്കുകയായിരുന്നു.

മിനി ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവറുടെ കാലുകൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലയ്‌ക്കലിൽ നിന്നും തീർത്ഥാടകരെ കയറ്റാൻ പോയ മിനി ബസും പമ്പയിൽ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‍ആർടിസി
സൂപ്പർഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഡ്രൈവറുടെയും നാല് തീർത്ഥാടകരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ശബരിമല പാതയിൽ ഗതാഗതം തടസപ്പെടുകയുണ്ടായി.