കൊവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും, ട്രോളുമായി എസ്തർ

മലയാളിപ്രേക്ഷകർ ഏറ്റെടുത്ത് വൻവിജയമായി മാറിയ സിനിമയാണ് മോഹൻലാൽ നായകനായെത്തിയ ദൃശ്യവും ദൃശ്യം2വും. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പ്രസക്തമായ ഓഗസ്റ്റ് 2 എന്ന തീയതിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം. സിനിമയിൽ ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ഓഗസ്റ്റ് 2 നായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇത്തവണ ഓഗസ്റ്റ് രണ്ടിന് ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനും മുടങ്ങും എന്ന് അനുമോൾ എന്ന എസ്തർ പറയുന്നു.

ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടിയുടെ ഇളയ മകളുടെ വേഷത്തിലാണ് എസ്തർ എത്തിയത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയത്. എട്ട് വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ സിനിമയുടെ രണ്ടാം ഭാഗവുമെത്തി. ദൃശ്യം 2-നെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷക‌ർ സ്വീകരിച്ചത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.