അമേരിക്കയിൽ ജൂതപള്ളിയിലെ പ്രസി‍ഡന്റ് കൊല്ലപ്പെട്ട നിലയിൽ, കൊലപാതകത്തിനു പിന്നിൽ ഇസ്ലാമിക ഭീകരരെന്ന് സംശയം

മിഷി​ഗൺ. അമേരിക്കയിലെ ജൂതപള്ളിയിലെ പ്രസി‍ഡന്റിനെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി. പ്രസിഡന്റിനെ ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡെട്രോയിറ്റ് ഐസക് അഗ്രി ഡൗണ്‍ടൗണ്‍ സിനഗോഗിന്റെ ബോര്‍ഡ് പ്രസിഡന്റായ സാമന്ത വോള്‍ ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ ഒന്നിലധികം മുറിവുകളുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു പ്രസിഡന്റിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഒരു വ്യക്തി പരിക്കേറ്റ് പ്രതികരിക്കാതെ നിലത്ത് കിടക്കുന്നെന്ന് ശനിയാഴ്ച രാവിലെ ദൃക്‌സാക്ഷികള്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ വോളിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കിടന്ന സ്ഥലം മുതല്‍ വീട്ടിലേക്ക് രക്തത്തുള്ളികള്‍ കണ്ടെന്ന് പൊലീസ് പറഞ്ഞു.

വീടിനുള്ളില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. നിരവധി കുത്തേറ്റ മുറിവുകള്‍ വോളിന്റെ മൃതദേഹത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ അവര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഡിട്രോയിറ്റ് ഡൗൺടൗണിലെ ഐസക് അഗ്രി ഡൗൺടൗൺ സിനഗോഗ് ബോർഡിന്‍റെ പ്രസിഡന്‍റായിരുന്നു സാമന്ത. കൂടാതെ, ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട് സജീവ രാഷ്‌ട്രീയത്തിലും സാമന്ത പങ്കാളിയായിരുന്നു. വീടിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം നടന്നതെന്നാണ് പോലീസ് നി​ഗമനം. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ജൂതർക്കെതിരെ തീവ്രവാദികളുടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇതിനിടയിലാണ് സിനഗോഗ് ബോർഡ് പ്രസിഡന്‍റ് സാമന്ത വോളിന്റെയും കൊലപാതകം. അതിനാൽ പ്രസിഡന്റിന്റെ കൊലപാതകത്തിൽ ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.