പ്രവാസികൾക്കുള്ള ഈ ഓഫർ മുഖ്യൻ ദുബായിൽ നിന്നും എത്തുന്ന നാളെ വരെ മാത്രമോ എന്ന് കണ്ടറിയണം.

ഇവ ശങ്കർ

മുഖ്യൻ മടങ്ങാൻ ഇരിക്കെ ഒരു ദിനം കൊണ്ട് എത്ര മനോഹരമായാണ് ഭേദഗതി മാറ്റിയത് അമേരിക്ക, ദുബായ് സന്ദർശനം കഴിഞ്ഞു മുഖ്യൻ നാളെ തിരുവനന്തപുരത്തു എത്തും അമേരിക്കയിലും ഗൾഫിലും പോയതുകൊണ്ട് പ്രവാസികക്കെങ്കിലും ഒരു ഗുണമുണ്ടായി എന്ന് വേണമെങ്കിലും പറയാം ഈ ഓഫർ മുഖ്യൻ ദുബായിൽ നിന്നും എത്തുന്ന നാളെ വരെ മാത്രമോ എന്ന് കണ്ടറിയണം.

ഇവിടെ തിരിച്ചെത്തിയാൽ ക്വാറന്റൈനിൽ ഇരുന്ന് തന്റെ പ്രജകൾക്ക് വേണ്ടിയുള്ള സമയം നഷ്ട്ടപെട്ട് പോകുമോ എന്ന് ഭയപ്പെട്ട് ആ ക്വാറന്റൈനും ഒഴിവാക്കിയ നമ്മുടെ ആരോഗ്യമന്ത്രിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഈ തീരുമാനത്തിൻറെ പിന്നിലെ കാരണഭൂതത്തെ മനസ്സിലാക്കാൻ കിറ്റ് തിന്നു കൊഴുത്ത മലയാളികളുടെ ബുദ്ധി കെട്ടുപോയി.

സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് വേണ്ടി മാത്രം ഭരിക്കുകയും, അവർക്കുവേണ്ടി മാത്രം തീരുമാനമെടുക്കുകയും, തീരുമാനം മാറ്റുകയും ചെയ്യുന്ന തരത്തിലേക്ക് അധഃപതിച്ചു കഴിഞ്ഞു.ബുന്ധിയുള്ളവർ കാര്യങ്ങൾ മനസിലാക്കും. പൊതു ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് ഇടക്കെങ്കിലും ഓർക്കുന്നത് നല്ലതായിരിക്കും. ഒന്നുമല്ലെങ്കിലും ഈ സ്ഥാനത്തു എത്തിച്ചവരല്ലേ?