മാധിവക്കുട്ടി അള്ളാഹു എന്ന് വിളിക്കുമ്പോഴും മനസിൽ കൃഷ്ണൻ ആയിരുന്നു, എഴുത്തുകാരി സന്ധ്യാ ജയേഷ് പുളിമാത്ത്

മാധവികുട്ടിയുടെ മതം മാറ്റം ലൗ ജിഹാദാണെന്ന് നട്ടെല്ലോടെ പറഞ്ഞ എഴുത്തുകാരിയാണ് സന്ധ്യാ ജയേഷ് പുളിമാത്ത്. സന്ധ്യയുടെ പുസ്തകത്തിലും മാധവിക്കുട്ടിയെക്കുറിച്ച് തുറന്നെഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയുടെ ആളുകൾ വന്ന് തന്നെ കൊല്ലുമെന്ന് പറഞ്ഞാലും എനിക്ക് ഭയമില്ല അങ്ങനെ സംഭവിച്ചാൽ സംഭവിക്കട്ടെ എന്നാണ് തന്റെ നിലപാടെന്ന് കർമ ന്യൂസിലൂടെ പറയുകയാണ് എഴുത്തുകാരി.

മാധവിക്കുട്ടിയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ അവര് അനുസരിച്ച മാനസിക പ്രശ്നങ്ങൾ എനിക്ക് മനസിലാക്കാൻ സാധിച്ചു. അള്ളാഹുവിനെ വിളിക്കുമ്പോഴും മനസിൽ കാമുകനായ കൃഷ്ണൻ ആയിരുന്നു, മാധവിക്കുട്ടിയോട് പൊറുക്കാൻ ഇനിയെങ്കിലും ക്ഷമിക്കാൻ ഹിന്ദു സമൂഹം തയ്യാറകണം. മാധവിക്കുട്ടി കടന്നു വന്ന വഴികളെക്കാൾ രൂക്ഷമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ ഇപ്പോഴും ഉണ്ട്. ഞാനായിരുന്നു അവരുടെ മകളെങ്കിൽ മാധവിക്കുട്ടിയെ ഹിന്ദു ആചാര പ്രകാരം സംസ്കരിക്കുമായിരുന്നെന്നും സന്ധ്യാ ജയേഷ് പുളിമാത്ത് കർമ ന്യൂസിലൂടെ പറയുന്നു.

വീഡിയോ കാണാം